ദേശീയം

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ മോചനം; തമിഴ്‌നാട് മന്ത്രിസഭ ഇന്ന് ഗവര്‍ണര്‍ക്ക് ശുപാര്‍ശ കൈമാറും

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മന്ത്രിസഭ ഇന്ന ഗവര്‍ണര്‍ക്ക് കത്ത് നല്‍കും. പ്രതികളെ വിട്ടയയ്ക്കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ക്ക് ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്ന് സുപ്രിംകോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു.  ഇതോടെയാണ് വൈകുന്നേരം ചേരുന്ന മന്ത്രിസഭാ യോഗത്തിന് ശേഷം ഗവര്‍ണര്‍ക്ക് പേരറിവാളന്‍ ഉള്‍പ്പടെയുള്ള പ്രതികളെ വിട്ടയ്ക്കണമെന്ന് ശുപാര്‍ശ ചെയ്തുള്ള കത്ത് നല്‍കാന്‍  തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചത്.

അന്തിമ തീരുമാനം ഗവര്‍ണറാണ് സ്വീകരിക്കേണ്ടത്. കേന്ദ്രസര്‍ക്കാരില്‍ നിന്നും അഭിപ്രായം തേടിയ ശേഷമാകും ഗവര്‍ണര്‍ നടപടി സ്വീകരിക്കുക. കേന്ദ്ര ഏജന്‍സി അന്വേഷിച്ച കേസുകളില്‍ പ്രതികളെ മോചിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം തേടണമെന്ന കോടതി വിധി നിലനില്‍ക്കുന്നതിനാലാണിത്. 

നളിനി. മുരുകന്‍, ശാന്തന്‍, പേരറിവാളന്‍, രവിചന്ദ്രന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവരാണ് വെല്ലൂരിലെയും മധുരയിലെയും ജയിലുകളില്‍ മോചനം കാത്ത്‌ കഴിയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ