ദേശീയം

ഇന്ധന വില വര്‍ധനയില്‍ സര്‍ക്കാരിനു റോളില്ല; ജനങ്ങള്‍ക്ക് അതറിയാമെന്ന് ബിജെപി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനയില്‍ സര്‍ക്കാരിന് പങ്കൊന്നുമില്ലെന്നും ജനങ്ങള്‍ക്ക് അതറിയാമെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഇത് അറിയാവുന്നതുകൊണ്ട് ജനങ്ങള്‍ ഭാരത് ബന്ദിനോട് മുഖം തിരിച്ചുനില്‍ക്കുകയാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ജനങ്ങള്‍ക്കു സത്യം അറിയാം. ഇന്ധന വില വര്‍ധനയില്‍ സര്‍ക്കാരിനു പങ്കൊന്നുമില്ല. ബാഹ്യമായ ചില കാരണങ്ങള്‍ കൊണ്ടാണ് വില വര്‍ധിക്കുന്നത്. ഇപ്പോഴത്തെ ഇന്ധന വില വര്‍ധന താത്കാലികമാണെന്നും മന്ത്രി പറഞ്ഞു. 

ജനങ്ങള്‍ക്കു കാര്യം അറിയാവുന്നതുകൊണ്ട് അവര്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ബന്ദിനോട് മുഖം തിരിക്കുകയാണ്. ജനങ്ങള്‍ സഹകരിക്കാത്തതുകൊണ്ട് കോണ്‍ഗ്രസും മറ്റു പാര്‍ട്ടികളും അക്രമ മാര്‍ഗത്തിലേക്കു തിരിഞ്ഞിരിക്കുകയാണ്. പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ രാജ്യത്ത് എന്താണ് നടക്കുന്നത്. പെട്രോള്‍ പമ്പുകള്‍ അഗ്നിക്കിരയാക്കപ്പെടുന്നു, വന്‍തോതില്‍ അക്രമമാണ് അരങ്ങേറുന്നത്. പ്രതിഷേധക്കാര്‍ ആംബുലന്‍സ് കടത്തിവിടാന്‍ മടിച്ചതു മൂലം ബിഹാറില്‍ ഒരു കുഞ്ഞു മരിക്കുന്ന സാഹചര്യമുണ്ടായി. കോണ്‍ഗ്രസ് ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമോയെന്ന് രവിശങ്കര്‍ പ്രസാദ് ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍