ദേശീയം

പ്രതിപക്ഷത്തിന്റെ ശക്തിപ്രകടനമായി ഭാരത് ബന്ദ്; ജനജീവിതം താറുമാറായി, ഗതാഗത തടസം

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ പലയിടത്തും ജനജീവിതം സ്തംഭിച്ചു. മിക്ക സംസ്ഥാനങ്ങളിലും ട്രെയിന്‍ തടയല്‍, ധര്‍ണ പ്രതിഷേധ പ്രകടനങ്ങള്‍ തുടങ്ങിയവ സംഘടിപ്പിച്ചു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. റോഡുകള്‍ ശൂന്യമായിരുന്നു. വാണിജ്യതലസ്ഥാനമായ മുംബൈയിലെ പലയിടങ്ങളും പ്രതിഷേധത്തില്‍ നിശ്ചലമായി. ചിലയിടങ്ങളില്‍ അക്രമസംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മധ്യപ്രദേശ് ഉജ്ജെയിനില്‍ സമരാനുകൂലികള്‍ പെട്രോള്‍ പമ്പ് അടിച്ചുതകര്‍ത്തു. മഹാരാഷ്ട്രയില്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന പ്രവര്‍ത്തകര്‍ കടകള്‍ നിര്‍ബന്ധിച്ച് അടപ്പിച്ചു. ബീഹാറില്‍ ലോക് താന്ത്രിക് ജനതാദള്‍ പ്രവര്‍ത്തകര്‍ മോട്ടോര്‍ബൈക്ക് ചുമലിലേറ്റി പ്രതിഷേധിച്ചു. റോഡിലുടെ ഓടിയ വാഹനങ്ങള്‍ അടിച്ചുതകര്‍ത്ത് ജന്‍ അധികാര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കൂടാതെ പാറ്റ്‌ന രാജേന്ദ്ര നഗര്‍ ടെര്‍മിനല്‍ റെയില്‍വേ സ്റ്റേഷനില്‍ ലോക് താന്ത്രിക് ജനതാദള്‍ പാര്‍ട്ടിയുമായി ചേര്‍ന്ന് ജന്‍ അധികാര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ട്രെയിനുകള്‍ തടഞ്ഞു. ട്രാക്കില്‍ കിടന്നായിരുന്നു ഇവരുടെ പ്രതിഷേധ പ്രകടനം. ഗുജറാത്തില്‍ ടയറുകള്‍ കത്തിച്ചും ബസുകള്‍ തടഞ്ഞും പ്രതിഷേധക്കാര്‍ വാഹനഗതാഗതം തടസപ്പെടുത്തി. 

മുംബൈ അന്ധേരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു. നൂറ് കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ട്രെയിന്‍ തടയല്‍ സമരത്തില്‍ പങ്കെടുത്തത്. ബിജെപി ഭരിക്കുന്ന ചത്തീസ്ഗഡിലും സമരം ജനജീവിതത്തെ സാരമായി ബാധിച്ചു.  വസുന്ധരരാജ സിന്ധ്യ ഭരിക്കുന്ന രാജസ്ഥാനില്‍ സുരക്ഷാനടപടികള്‍ ശക്തമാക്കി. പ്രതിഷേധക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍  സര്‍ക്കാര്‍ ഉത്തരവിട്ടു. അക്രമസാധ്യത മുന്നില്‍ കണ്ടാണ് രാജസ്ഥാന്‍ സര്‍്ക്കാരിന്റെ നടപടി.ആന്ധ്രാപ്രദേശിലെ വിജയ് വാഡയില്‍ സിപിഐ, സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. 


ഒഡീഷയിലും, തെലുങ്കാനയിലും സമാനമായ നിലയിലുളള പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ഒഡീഷയിലെ സാംബല്‍പൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ട്രെയിന്‍ ഗതാഗതം തടസപ്പെടുത്തി. കര്‍ണാടക കല്‍ബുര്‍ഗി ബസ് സ്റ്റാന്‍ഡ് നിശ്ചലമായി. കേരളത്തിലും വാഹനഗതാഗതം തടസപ്പെട്ടു. റോഡുകളില്‍ ചുരുക്കം ചില സ്വകാര്യവാഹനങ്ങള്‍ ഒഴികെ മറ്റു വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങിയില്ല. സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും ഹാജര്‍ നില കുറവായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍