ദേശീയം

അഖിലേന്ത്യാ ബന്ദിന് പിന്നാലെയും ഇന്ധനവില കൂടി; മഹാരാഷ്ട്രയില്‍ പെട്രോള്‍ 90 രൂപ കടന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ചുള്ള അഖിലേന്ത്യാ ബന്ദിന് ശേഷവും പെട്രോള്‍, ഡീസല്‍ വില കുതിച്ചുയര്‍ന്നു. പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസയുമാണ്  ഇന്ന്  വര്‍ധിച്ചത്. രാജ്യത്തുതന്നെ ഏറ്റവും ഉയര്‍ന്ന എണ്ണവിലയുള്ള മഹാരാഷ്ട്രയിലെ പര്‍ഭാനി നഗരത്തില്‍ പെട്രോളിന്റെ വില 90 രൂപ കടന്നു.പ്രാദേശിക തീരുവകളും കടത്തുകൂലിയും കാരണമാണ് പര്‍ഭാനിയില്‍ എണ്ണവില മറ്റിടങ്ങളിലേതിനേക്കാള്‍ കൂടുന്നത്. പെട്രോളിനും ഡീസലിനും ഏറ്റവുമധികം തീരുവ ചുമത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര.

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 84 രൂപ 19 പൈസയും, ഡീസലിന് 78 രൂപ 14 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 82.86 പൈസയും ഡീസലിന്76രൂപ 88 പൈസയും  കോഴിക്കോട് പെട്രോളിന്  83.11 പൈസയും ഡീസലിന്  77 .15 പൈസയുമാണ്  ഇന്നത്തെ നിരക്ക്. ഇന്നലെ പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയും കൂടിയിരുന്നു. 

കഴിഞ്ഞ എട്ടുമാസത്തിനിടെ രാജ്യത്ത് പെട്രോളിന് പത്ത് രൂപയ്ക്കടത്തും ഡീസലിന് 15 രൂപയ്ക്കടുത്തും വര്‍ധനയുണ്ടായി. രണ്ടാഴ്ച്ചക്കിടെ മാത്രം പെട്രോളിന് രണ്ടര രൂപയ്ക്ക് മുകളിലും ഡീസലിന് മൂന്നര രൂപയ്ക്കടുത്തും വര്‍ധവുണ്ടായിട്ടുണ്ട്.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഉയരുന്നതിനനുസൃതമായാണ് ഇന്ത്യയിലും വില വര്‍ധിക്കുന്നത്. എന്നാല്‍ ജനങ്ങളുടെ ദുരിതം കണക്കിലെടുത്ത് നികുതി ഭാരം കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവാത്തതില്‍ രാജ്യമൊട്ടാകെ പ്രതിഷേധം പുകയുകയാണ്. എക്‌സൈസ് തീരുവ കുറയ്ക്കില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം