ദേശീയം

ഇന്ധനവില വര്‍ധനയില്‍ ഇടപെടാനാകില്ല,സാമ്പത്തിക നയങ്ങളുടെ ഭാഗമെന്നും ഡല്‍ഹി ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദിനംപ്രതി ഇന്ധന വിലയിലുണ്ടാകുന്ന മാറ്റത്തില്‍ ഇടപെടാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയം സംബന്ധിച്ചുള്ള തീരുമാനങ്ങളുടെ ഭാഗമാണ് ഇതെന്നും ഇതില്‍നിന്നു കോടതികള്‍ വിട്ടുനില്‍ക്കണമെന്നും ഡല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചു. 

കുതിച്ചുകയറുന്ന ഇന്ധന വിലവര്‍ധനയ്‌ക്കെതിരെ ഡല്‍ഹിയില്‍ ഡിസൈനറായ പൂജ മഹാജനാണു കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്.അവശ്യ വസ്തുക്കളായി കരുതി പെട്രോള്‍, ഡീസല്‍ എന്നിവയുടെ വിലക്കയറ്റം തടയുന്നതിനു നിര്‍ദേശം നല്‍കണമെന്നായിരുന്നു ആവശ്യം. ഇതില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് കോടതിയുടെ നിരീക്ഷണം. ദിനംപ്രതി ഇന്ധനവിലയിലുണ്ടാകുന്ന മാറ്റം കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ ഭാഗമാണ്. ഇതില്‍ നിന്ന് കോടതികള്‍ വിട്ടുനില്‍ക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടു. 

ജസ്റ്റിസുമാരായ രാജേന്ദ്ര മേനോന്‍, വി.കെ. റാവു എന്നിവരടങ്ങിയ ബെഞ്ചാണു സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ ഇടപെടാനാകില്ലെന്ന നിലപാടു സ്വീകരിച്ചത്. ന്യായമായ വില സര്‍ക്കാര്‍ നിലനിര്‍ത്തുമായിരിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കാന്‍ കോടതിക്കാവില്ലെന്നും ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.നാലാഴ്ചയ്ക്കകം നിലപാടു വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ച കോടതി നവംബര്‍ 16ന് വീണ്ടും വാദം കേള്‍ക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന