ദേശീയം

കൊറെഗാവ് കലാപം : സാമൂഹ്യ പ്രവര്‍ത്തകരുടെ കരുതല്‍ തടങ്കല്‍ സൂപ്രീംകോടതി നീട്ടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഭീമ കൊറെഗാവ് കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് സാമൂഹ്യ പ്രവര്‍ത്തകരുടെ കരുതല്‍ തടങ്കല്‍ തുടരുമെന്ന് സുപ്രീംകോടതി. കേസ് പരിഗണിക്കുന്നത് കോടതി അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി. അതുവരെ തടങ്കല്‍ തുടരുമെന്നാണ് കോടതി വ്യക്തമാക്കിയത്. 

ഭീമ കൊറേഗാവ് കലാപവുമായി ബന്ധപ്പെട്ട് കവി വരവര റാവു, അഭിഭാഷക സുധ ഭരദ്വാജ്, ആക്ടിവിസ്റ്റുകളായ അരുണ്‍ ഫെരാരിയ, വെര്‍ണോന്‍ ഗോണ്‍സാല്‍വസ്, ഗൗതം നവ്‌ലാഖ എന്നിവരെയാണ് പൂനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ജയിലിലേക്ക് മാറ്റാനുള്ള നീക്കം തടഞ്ഞ സുപ്രീംകോടതി, വീട്ടുതടങ്കലില്‍ വെക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. 

ഭീമ കൊറോഗാവ് കലാപവുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. കപാലത്തിന്റെ മറവില്‍ മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇവര്‍ പദ്ധതിയിട്ടതായും, ഇതിനുള്ള വ്യക്തമായ തെളിവുകള്‍ ലഭിച്ചെന്നും പൂനെ പൊലീസ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. പിടിയിലായവര്‍ക്ക് നിരോധിത സി.പി.ഐ മാവോയിസ്റ്റ് പാര്‍ട്ടിയുമായി അടുത്ത ബന്ധമുണ്ടെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം