ദേശീയം

പാഴ്സൽ വന്നിട്ടുണ്ടെന്നു വിശ്വസിപ്പിച്ച് വിളിച്ചുവരുത്തി മാനഭംഗം ചെയ്തു; മുൻകാമുകിയുടെ പരാതിയിൽ മലയാളി യുവാവ് അറസ്റ്റിൽ 

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: ഭീഷണിപ്പെടുത്തി മാനഭംഗം ചെയ്തെന്ന യുവതിയുടെ പരാതിയിൽ ഐടി ജീവനക്കാരനായ മലയാളി അറസ്റ്റിൽ. പ്രവീൺ എന്ന യുവാവാണ് പൊലീസ് പിടിയിലായത്. പ്രവീണും യുവതിയും മുൻപ് പ്രണയത്തിലായിരുന്നെന്നും ഇരുവരും ഒന്നിച്ചായിരുന്നു താമസമെന്നും പൊലീസ് പറഞ്ഞു. പിന്നീട് പിരിഞ്ഞെങ്കിലും ഇരുവരും സൗഹൃദം തുടർന്നിരുന്നു. ഇരുവരും ഒരു കമ്പനിയിൽ ജോലി ചെയ്യുന്നവരാണെന്നും പൊലീസ് പറഞ്ഞു. 

അടുത്തിടെ പെയിങ് ​ഗസ്റ്റായി താമസം മാറിയ യുവതിയെ പാഴ്സൽ വന്നിട്ടുണ്ടെന്ന് ഫോണിൽ വിളിച്ചറിയിച്ച് പുറത്തെത്തിക്കുകയായിരുന്നു. യുവതിയുടെ പരാതിയെത്തുടർന്നാണ് പൊലീസ് കേസെടുത്തതും യുവാവിനെ അറസ്റ്റ് ചെയ്തതും. ഇരുവരുടെയും വൈദ്യ പരിശോധനകൾ നടത്തിയശേഷം പ്രവീണിനെ കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത