ദേശീയം

പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന പരാമർശങ്ങൾ‌ പാടില്ല; ബിജെപി നേതാക്കൾക്ക് പെരുമാറ്റച്ചട്ടം കർശനമാക്കി മോദി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ബിജെപിയുടെ മുഖ്യമന്ത്രിമാർക്കും നിയമസഭാംഗങ്ങൾക്കും പെരുമാറ്റച്ചട്ടം കർശനമാക്കി പാർട്ടിയിലും സർക്കാരിലും ഉടലെടുക്കുന്ന വിവാദങ്ങൾക്കു തടയിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കം. പുതിയ നിർദേശമനുസരിച്ച് ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാത്ത വിദേശ യാത്രകൾ പൂർണമായും ഒഴിവാക്കണം. മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും പേഴ്സണൽ സ്റ്റാഫിൽ ബന്ധുക്കൾ പാടില്ലെന്നും ഇപ്പോൾ അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ അവരെ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. പെരമാറ്റച്ചട്ടമടങ്ങിയ സർ‌ക്കുലര്‍ ബിജെപി നേതാക്കൾക്ക് കൈമാറും. 

പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന പരാമർശങ്ങൾ‌ നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ല. നേതാക്കൾ ലളിത ജീവിതം നയിക്കണം. തെരഞ്ഞെടുപ്പുകളിൽ കഴിവിനു മാത്രം പ്രാധാന്യം നൽകിയായിരിക്കും സ്ഥാനാർഥി നിർണയം നടക്കുക. ഇതു ലംഘിച്ചാൽ നേതാക്കൾ കര്‍ശന നടപടി നേരിടേണ്ടിവരും. ആശ്രിതർക്കു പാർട്ടി ടിക്കറ്റ് നൽകുന്നതിന് ദേശീയ അധ്യക്ഷൻ അമിത് ഷായുടെ പ്രത്യേക അനുമതി വാങ്ങണം. മാധ്യമങ്ങളിൽ നിന്ന് അകലം പാലിച്ച് തെരഞ്ഞെടുപ്പിൽ ശ്രദ്ധിക്കാനും മോദി സർക്കുലറിൽ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം