ദേശീയം

രണ്ടാമതും പെണ്‍കുഞ്ഞ് ജനിച്ചു: കുപിതനായ പിതാവ് മൂത്ത മകളെ ടെറസില്‍ നിന്നും താഴേക്കെറിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ബറേലി: ഭാര്യ രണ്ടാമതും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതില്‍ കുപിതനായ ആള്‍ മൂത്ത മകളെ ടെറസില്‍നിന്നും താഴേക്ക് എടുത്തെറിഞ്ഞു. രണ്ടാമത്തെ കുഞ്ഞ് ആണ്‍കുട്ടിയാകാത്തതിലുള്ള കോപത്തിലാണ് ഇയാള്‍ ഇങ്ങനെ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ഉത്തര്‍പ്രദേശിലെ പര്‍ദൗളി ഗ്രാമത്തില്‍ ഇന്നലെയാണ് സംഭവം. 

വീഴ്ചയില്‍ ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യലഹരിയിലാണ് അര്‍വിന്ദ് ഗാംഗ്‌വാര്‍ എന്നയാള്‍ വീട്ടിലെ ടെറസിനു മുകളില്‍ നിന്ന് 18 മാസം പ്രായമുളള മകളെ താഴേക്കിട്ടതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അഞ്ചു ദിവസം മുന്‍പാണ് അര്‍വിന്ദിന്റെ ഭാര്യ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചത്. രണ്ടാമത്തതും പെണ്‍കുട്ടി ആയതോടെ അര്‍വിന്ദ് നിരാശയില്‍ ആയിരുന്നുവെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. ഇന്നലെ മദ്യപിച്ചെത്തിയ അര്‍വിന്ദ് മകളെ ബലമായി പിടിച്ച് ടെറസിലേക്ക് കൊണ്ടുപോയി താഴേക്ക് എടുത്തെറിയുകയായിരുന്നു. സംഭവത്തില്‍ പിതാവിനെതിരെ കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം