ദേശീയം

എബിവിപിയുടെ തോന്ന്യാസം ജെഎന്‍യുവില്‍ നടക്കില്ല; മലയാളി ജോയിന്റ് സെക്രട്ടറി പറയുന്നു

സമകാലിക മലയാളം ഡെസ്ക്

ബിവിപിയുടെ തോന്ന്യാസം ജെഎന്‍യുവില്‍ നടക്കില്ലെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് വിജയിച്ച എഐഎസ്എഫ് നേതാവ് അമുത ജയദീപ്. പൊതുവിദ്യാഭ്യാസം അവകാശമാണ്.ജനാധിപത്യം ഇവിടെ വിജയിക്കുന്നു. എബിവിപിക്ക് ഒരുകാലത്തും ഈ ക്യാമ്പസില്‍ വരാന്‍ സാധിക്കില്ല. ഇടതുപക്ഷം അത് തീരുമാനിച്ചതാണ്- ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അമുത പറഞ്ഞു. എഐഎസ്എഫിന്റെ രാഷ്ട്രീയം ഇടത് ഐക്യം പ്രധാനം ചെയ്യുന്നതാണ്. ആവശ്യമുള്ളപ്പോഴെല്ലാം ഇടത് ഐക്യം തുടരുമെന്നും അമുത പറഞ്ഞു. 

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച എഐഎസ്എഫ്,ഇത്തവണ ഇടത് സഖ്യത്തിനൊപ്പം ചേരുകയായിരുന്നു. എഐഎസ്എ, എസ്എഫ്‌ഐ, ഡിഎസ്എഫ് എന്നിവരാണ് സഖ്യത്തിലുള്ള മറ്റ് ഇടത് സംഘടനകള്‍. പ്രധാനപ്പെട്ട എല്ലാ സീറ്റുകളിലും ഇടത് സഖ്യം തൂത്തുവാരി. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് എബിവിപിക്ക് സംഭവിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്