ദേശീയം

'പ്രചരണത്തിനിറങ്ങുമ്പോള്‍ ഇതൊക്കെ ഓര്‍മ്മവേണം' ; അണികള്‍ക്ക് തന്ത്രമുപദേശിച്ച് അമിത്ഷാ

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: പ്രചരണത്തിനിറങ്ങുമ്പോള്‍ ഭാരതമാതാവിനെയും താമരയെയും മറക്കരുതെന്ന് അണികള്‍ക്ക് ബിജെപി ദേശീയാധ്യക്ഷന്റെ നിര്‍ദ്ദേശം. ഭില്‍വാരയില്‍ നടന്ന പ്രചരണയോഗത്തിലാണ് ബൂത്ത് തലം മുതലേ നന്നായി കഷ്ടപ്പെട്ട് പ്രചരണം നടത്തണമെന്നും സര്‍ക്കാരിന്റെ നേട്ടങ്ങള്‍ കൊണ്ട് മാത്രം തിരഞ്ഞെടുപ്പില്‍ വിജയിക്കില്ലെന്നും പ്രവര്‍ത്തകര്‍ പ്രചരണത്തിനിറങ്ങണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

 വീടുകള്‍ തോറും കയറിയിറങ്ങി പ്രചരണം നടത്തണമെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളോട് സംവദിക്കുന്നത് പോലെ ഇടപെടണമെന്നും അമിത് ഷാ നിര്‍ദ്ദേശിച്ചിട്ടുണ്ട്.മോദി സര്‍ക്കാരിന്റെ നേട്ടങ്ങളും പാകിസ്ഥാനെതിരെ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കും കാര്‍ഷിക വിളകളുടെ താങ്ങ് വില ഉയര്‍ത്തിയതും ജനങ്ങളെ പറഞ്ഞ് ബോധവത്കരിക്കണമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് പറഞ്ഞു. 

മോദിയുടെ ഭരണനേട്ടങ്ങളും വസുന്ധരാ രാജെ സിന്ധ്യയുടെ ഭരണനേട്ടങ്ങളും അണികള്‍ ജനങ്ങളിലെത്തിക്കുന്നതിനെ ആശ്രയിച്ചാവും വിജയമെന്നും അദ്ദേഹം വ്യക്തമാക്കി.

വസുന്ധരാ രാജെയുടെ സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് അമിത്ഷാ ഭാരതമാതാവിനെ കൂട്ട് പിടിക്കുന്നതെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍