ദേശീയം

പ്രധാനമന്ത്രിയെ കാണാന്‍ കഴിഞ്ഞില്ല ; നിരാശയായ യുവതി ബസിന് പെട്രോളൊഴിച്ച് തീകൊളുത്തി

സമകാലിക മലയാളം ഡെസ്ക്

വാരണാസി :  പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് യുവതി ഓടിക്കൊണ്ടിരുന്ന ബസിന് തീയിട്ടതായി റിപ്പോര്‍ട്ട്. ലക്‌നൗ സ്വദേശിയായ വന്ദന രഘുവംശിയാണ് ലക്‌നൗവിലേക്ക് പോവുകയായിരുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ആഡംബര ബസിന് തീയിട്ടത്.

യുവതിയുടെ അക്രമത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ഇവരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. ഉത്തര്‍പ്രദേശിലെ കണ്ടന്‍മെന്റ് സ്റ്റാന്‍ഡില്‍ ചായ കുടിക്കുന്നതിനായി നിര്‍ത്തിയിട്ട ബസിനാണ് ഇവര്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. 

ഉത്തര്‍പ്രദേശ് വിഭജിച്ച് പൂര്‍വ്വാഞ്ചല്‍ എന്ന പുതിയ സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യമാണ് പ്രധാനമന്ത്രിയെ നേരില്‍ കണ്ട് ഉന്നയിക്കാന്‍ ഇവര്‍ ഇരുന്നത്. പിറന്നാള്‍ ആഘോഷങ്ങള്‍ക്കായെത്തിയ മോദി യുവതി എത്തിയപ്പോഴേക്കും മടങ്ങിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍