ദേശീയം

എംഎൽഎമാർക്ക് അഞ്ചു കോടിയും 'മറ്റ് ചിലതും' വാ​ഗ്ദാനം ; സർക്കാരിനെ അട്ടിമറിക്കാൻ സൈന്യത്തെ ഉപയോ​ഗിക്കാനും ബിജെപി പദ്ധതിയിട്ടു, വെളിപ്പെടുത്തലുമായി കുമാരസ്വാമി

സമകാലിക മലയാളം ഡെസ്ക്

ബം​ഗളൂരു : കർണാടകയിലെ സഖ്യസർക്കാരിനെ അട്ടിമറിക്കാൻ ബിജെപി പദ്ധതിയിടുന്നതായി മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി വെളിപ്പെടുത്തി. സർക്കാരിനെ അട്ടിമറിക്കാൻ സൈന്യത്തെ ഉപയോ​ഗിക്കാൻ വരെ പദ്ധതി ഇട്ടതായി അദ്ദേഹം പറഞ്ഞു. ഈ നീക്കത്തിന് പിന്നിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ബി എസ് യെദ്യൂരപ്പയാണ്. യെദ്യൂരപ്പയും ബിജെപിയും എല്ലാ പരിധിയും ലംഘിച്ചെന്നും കുമാരസ്വാമി പറഞ്ഞു. 

അഞ്ച് കോടി രൂപയും മറ്റ് ചിലകാര്യങ്ങളുമാണ് എംഎല്‍എമാര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. എന്ത് മാര്‍ഗവുമുപയോഗിച്ച് സര്‍ക്കാരിനെ മറിച്ചിടാനാണ് ശ്രമം നടക്കുന്നത്. 'കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസ്സില്‍ നിന്നുമായി 18 എംഎല്‍എമാരെ കിട്ടിക്കഴിഞ്ഞു. 20 പേര്‍ തികഞ്ഞാല്‍ അവരെയെല്ലാം മുംബൈയിലേക്കും പുനെയിലേക്കും മാറ്റുമെന്നാണ് ബിജെപി നേതാക്കൾ എംഎല്‍എമാരോട് പറഞ്ഞത്'.

അഞ്ച് കോടി രൂപയും മറ്റ് ചിലകാര്യങ്ങളുമാണ് എംഎല്‍എമാര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. എന്ത് മാര്‍ഗവുമുപയോഗിച്ച് സര്‍ക്കാരിനെ മറിച്ചിടാനാണ് ഇവർ ശ്രമിക്കുന്നത്. മുംബൈയിലോ, പൂനെയിലേക്കോ മാറ്റാമെന്നും, വിധാൻ സഭയിൽ വിശ്വാസ വോട്ടെടുപ്പിന് സൈനിക വിമാനത്തിൽ തിരികെ ബം​ഗളൂരുവിൽ എത്തിക്കുമെന്നുമാണ്  ഞങ്ങളുടെ ചില എംഎല്‍എമാരോട് ബിജെപി നേതാക്കൾ പറഞ്ഞതെന്നും കുമാരസ്വാമി ആരോപിച്ചു. 

മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ, കർണാടകയിലെ നേതാക്കളുടെ ഇത്തരം നീക്കങ്ങൾക്ക് സഹായം ഒരുക്കുകയാണ്. ചാക്കിട്ടുപിടിക്കുന്ന എംഎൽഎമാർക്ക് താവളം ഒരുക്കാമെന്ന് ഫഡ്നാവിസ് സർക്കാർ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും കുമാരസ്വാമി ആരോപിച്ചു. സംസ്ഥാനം കണ്ട ഏറ്റവും അഴിമതിക്കാരനായ രാഷ് ട്രീയക്കാരനാണ് യെദ്യൂരപ്പ. അധാര്‍മ്മികമായ ത്തരം നീക്കങ്ങള്‍ ജനങ്ങള്‍ കാണുന്നുണ്ടെന്ന കാര്യം ബിജെപി ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും കുമാരസ്വാമി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി