ദേശീയം

വിശാല ഐക്യത്തില്‍ വിള്ളല്‍? അജിത് ജോഗിയുമായി കൈ കോര്‍ത്ത് മായാവതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ താഴെയിറക്കാന്‍ വിശാല സഖ്യവുമായി മുന്നോട്ട് നീങ്ങുന്ന കോണ്‍ഗ്രസിന് തിരിച്ചടിയെന്ന് റിപ്പോര്‍ട്ടുകള്‍. ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിട്ടുപോന്ന മുന്‍മുഖ്യമന്ത്രി അജിത് ജോഗിയുമായി ബിഎസ്പി നേതാവ് സഖ്യമുണ്ടാക്കിയതോടെയാണ് മഹാസഖ്യ നീക്കത്തില്‍ വിള്ളലുണ്ടായിരിക്കുന്നത്. 


2016 ല്‍ കോണ്‍ഗ്രസ് പുറത്താക്കിയതോടെ 72 കാരനായ അജിത് ജോഗി ജനതാ കോണ്‍ഗ്രസ് എന്ന പേരില്‍ സ്വന്തം പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു. ഇതോടെ കോണ്‍ഗ്രസിന് കിട്ടുന്ന വോട്ടുകളില്‍ വലിയ വിള്ളനാണ് വീണിരുന്നത്. 
 സഖ്യ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ അജിത് ജോഗിയാവും മുഖ്യമന്ത്രിയെന്ന പ്രഖ്യാപനവും മായാവതി നടത്തിയിട്ടുണ്ട്. ഛത്തീസ്ഗഡിലെ 90 സീറ്റുകളില്‍ 55 സീറ്റുകളില്‍ ജനതാ കോണ്‍ഗ്രസും 35 സീറ്റില്‍ ബിഎസ്പിയും മത്സരിക്കും. 

 ബിഎസ്പിക്ക് അര്‍ഹമായ പരിഗണന നല്‍കിയത് ജോഗിയാണെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും മായാവതിയുമായു സഖ്യമുണ്ടാക്കാനുള്ള ശ്രമം നടത്തിയിരുന്നുവെങ്കിലും വിജയം കണ്ടിരുന്നില്ല. മായാവതിയുടെ പുതിയ നീക്കത്തോടെ ബിജെപിയുടെ രമണ്‍സിങില്‍ നിന്ന് ഇത്തവണ ഭരണം പിടിച്ചെടുക്കാമെന്ന കോണ്‍ഗ്രസ് മോഹങ്ങള്‍ക്കാണ് തിരിച്ചടിയായിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന