ദേശീയം

കറിക്ക് രുചിപോരെന്ന് ഭർത്താവ്; ഭാര്യ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ബം​ഗലൂരു: കറിക്ക് രുചിപോരെന്ന് പറഞ്ഞ് ഭർത്താവ് വഴക്കിട്ടതിനെത്തുടർന്ന് 41-കാരി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു. റായ്ച്ചുർ സ്വദേശിയായ ജയലക്ഷ്മിയാണ് മരിച്ചത്. സംഭവത്തെത്തുടർന്ന് ഭർത്താവ് നാഗരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഭർത്താവ് നാഗരാജിനും രണ്ടുകുട്ടികൾക്കും ഒപ്പം ഈസ്റ്റ് ബെംഗളൂരു ഡി.ജെ. ഹള്ളിയിലെ വീട്ടിലായിരുന്നു താമസം.മുടിവെട്ടുതൊഴിലാളിയായ നാഗരാജ് ഉച്ചയ്ക്ക് വീട്ടിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെയാണ് ജയലക്ഷ്മിയുമായി കറിക്ക് രുചിയില്ലെന്നു പറഞ്ഞ് വഴക്കുണ്ടാക്കിയത്. ഏറെനേരത്തെ വാഗ്വാദങ്ങൾക്കുശേഷം നാഗരാജ് ഭക്ഷണം കഴിക്കാതെ ജോലിസ്ഥലത്തേക്ക് തിരിച്ചുപോയി.

ഇതോടെ വാതിൽ ഉള്ളിൽനിന്നുപൂട്ടി ജയലക്ഷ്മി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഓടിയെത്തിയ അയൽക്കാർ വാതിൽ പൊളിച്ച് ഇവരെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ജയലക്ഷ്മിയുടെ മാതാപിതാക്കളുടെ പരാതിയെത്തുടർന്നാണ് നാഗരാജിനെ അറസ്റ്റുചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

മുസ്ലീങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്?, എനിക്ക് അഞ്ച് മക്കളുണ്ട്; മോദിയോട് മറുചോദ്യവുമായി ഖാര്‍ഗെ

തമിഴ്‌നാട്ടില്‍ കരിങ്കല്‍ ക്വാറിയില്‍ സ്‌ഫോടനം; നാലു തൊഴിലാളികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

നഖം നോക്കി ആരോഗ്യം അറിയാം; നിറത്തിലും ഘടനയിലും വ്യത്യാസമുണ്ടായാല്‍ ശ്രദ്ധിക്കണം

'അവര്‍ക്കല്ലേ പിടിപാടുള്ളത്, മെമ്മറി കാര്‍ഡ് മാറ്റിയതാകാം, എംഎല്‍എ ബസിനുള്ളില്‍ കയറുന്നതും വീഡിയോയിലുണ്ട്'