ദേശീയം

കുട്ടികളെ അനധികൃതമായി പരിശോധിച്ചെന്ന് ആരോപണം; ഡോക്ടര്‍ കഫീല്‍ഖാന്‍ പൊലീസ് കസ്റ്റഡിയില്‍

സമകാലിക മലയാളം ഡെസ്ക്

 ലക്‌നൗ:  ലക്‌നൗവിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കുട്ടികളെ പരിശോധിച്ചതിന് ഘോരഘ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളെജിലെ മുന്‍ ശിശുരോഗ വിദഗ്ധന്‍ ഡോക്ടര്‍ കഫീല്‍ ഖാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അനധികൃത പരിശോധനയാണ് ഡോക്ടര്‍ കഫീല്‍ ഖാന്‍ നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. 70 കുട്ടികളാണ് ഇവിടെ കഴിഞ്ഞ ഒന്നര മാസത്തിനുള്ളില്‍ ' അജ്ഞാത പനി'യെ തുടര്‍ന്ന് മരിച്ചത്. 

ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളെ പരിശോധിച്ച അദ്ദേഹം മസ്തിഷ്‌ക വീക്കമാണെന്നും നിഗൂഢപനിയല്ലെന്നും പറഞ്ഞു. ഇതിന് ശേഷമാണ് പൊലീസ് എത്തി കഫീല്‍ ഖാനെയും കൂട്ടാളികളെയും തടവിലാക്കിയത്. സിംബൗളി ഷുഗര്‍മില്ലിലെ ഗസ്റ്റ് ഹൗസിലാണ് ഇവരെ തടവിലാക്കിയിരിക്കുന്നത്. 

ഘൊരഘ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളെജില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍ കഫീല്‍ഖാനെ സസ്‌പെന്‍ഡ് ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എട്ട്മാസത്തെ തടവ് ശിക്ഷയ്ക്ക് ശേഷമാണ് ഡോക്ടര്‍ കഫീല്‍ ഖാന് ജാമ്യം അനുവദിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു