ദേശീയം

'ബിജെപിയില്‍ ചേര്‍ന്നത് തെറ്റായിപ്പോയി'; ജസ്വന്ത് സിങിന്റെ മകന്‍ പാര്‍ട്ടി വിട്ടു, രാജസ്ഥാനില്‍ ബിജെപിക്ക് തിരിച്ചടി

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: ബിജെപി നേതാവ് ജസ്വന്ത് സിങിന്റെ മകനും മുന്‍ എംഎല്‍എയുമായ മാനവേന്ദ്ര സിങ് ബിജെപി വിട്ടു. തെറ്റായ തിരഞ്ഞെടുപ്പായിരുന്നു ബിജെപിയെന്ന് ബാര്‍മാറിലെ സ്വാഭിമാന്‍ റാലിയില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു. 
 വോട്ടര്‍മാരുടെ അഭിമാനം സംരക്ഷിക്കാന്‍ അണിചേരൂവെന്ന് ആഹ്വാനം നടത്തിയാണ് മാനവേന്ദ്ര സിങ് സ്വാഭിമാന്‍ റാലി നടത്തിയത്. താമരയെ തിരഞ്ഞെടുത്തത് നമ്മുടെയെല്ലാം തെറ്റായിപ്പോയി എന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതു മുതല്‍ ബിജെപി സംസ്ഥാന നേതൃത്വവുമായി മാനവേന്ദ്രസിങ് അകന്ന് കഴിയുകയായിരുന്നു. മുഖ്യമന്ത്രി വസുന്ധര രാജെയുടെ ഗൗരവ് യാത്രയിലും ഇദ്ദേഹം പങ്കെടുത്തിരുന്നില്ല. 

ബിജെപിയുടെ ഭരണത്തില്‍ ജനങ്ങള്‍ അസംതൃപ്തരാണ്. കര്‍ഷകര്‍ പ്രതിക്ഷ നഷ്ടപ്പെട്ട് കഴിയുകയാണ്. രാജസ്ഥാനിലെ ഓരോ കുടുംബത്തിന്റെ ആത്മാഭിമാനത്തിന്റേത് കൂടിയാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പെന്നും അദ്ദേഹത്തിന്റെ ഭാര്യ പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു