ദേശീയം

ആഭിചാര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടെന്ന് ആരോപണം: രണ്ട് സ്ത്രീകളെ യുവാവ് കൊലപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ആഭിചാര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടെന്നാരോപിച്ച് രണ്ട് സ്ത്രീകളെ യുവാവ് കൊലപ്പെടുത്തി. ഒഡീഷയിലെ മായുര്‍ബന്‍ജ് ജില്ലയിലാണ് സംഭവം. ഗോത്ര വിഭാഗക്കാരായ സ്ത്രീകളെയാണ് യുവാവ് സംശയത്തെ തുടര്‍ന്ന് കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

രോഗബാധിതരായ തന്റെ കുടുംബത്തിലെ ചിലരില്‍ ഇവര്‍ ആഭിചാരം പ്രയോഗിച്ചെന്ന സംശയത്തിന്റെ പുറത്താണ് സംഭവം. 26 കാരനായ ശ്യാം ബാസ്‌കേയാണ് അറസ്റ്റിലായത്. കര്‍മി മുര്‍മു, സൂര്യമാണി ഹന്‍സ്ദ എന്നിവരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ജോബാ ഭാസ്‌കേ എന്ന യുവതിയെ ഇയാള്‍ ആക്രമിക്കുകയും ചെയ്തിരുന്നു. ഇവരെ പരിക്കുകളെടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ