ദേശീയം

പളനിസ്വാമിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം; എംഎല്‍ എ കരുണാസ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് എഐഎഡിഎംകെ  എംഎല്‍എയും ചലച്ചിത്ര താരവുമായ സേതു കരുണാസിനെ അറസ്റ്റ് ചെയ്തു. ജയില്‍ പുതിയ അനുഭവമല്ല, ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ വീര പാണ്ഡ്യന്‍മാരുടെ പാരമ്പര്യമാണ് തനിക്കുള്ളതെന്നും നിയമപരമായി നേരിടുമെന്നും കരുണാസ് അറസ്റ്റിനോട് പ്രതികരിച്ചു. 

സെപ്തംബര്‍ 15 ന് നടന്ന പൊതുറാലിയില്‍ സംസാരിക്കവേയാണ് മുഖ്യമന്ത്രിക്കെതിരെ മോശം പരാമര്‍ശം നടത്തുകയും ശശികലയെ തടവിലാക്കിയതിലുള്ള തന്റെ ഇടപെടലുകള്‍  കരുണാസ് വെളിപ്പെടുത്തുകയും ചെയ്തത്. 'മുഖ്യമന്ത്രിയെ ഞാന്‍ തല്ലുമെന്നാണ് അദ്ദഹത്തിന്റെ പേടി. പൊലീസുകാര്‍ ഓരോരുത്തരായി  യൂണിഫോമില്ലാതെ വന്നാല്‍ നേരിടാന്‍ താന്‍ തയ്യാറാണ്. ശരിയായ കാര്യങ്ങള്‍ക്ക് വേണ്ടി അനുയായികള്‍ ആരെങ്കിലും കൊന്നാല്‍ അവരെ സംരക്ഷിക്കുമന്നും കരുണാസ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു. പളനിസ്വാമി മുഖ്യമന്ത്രിയായിരിക്കുന്നത് ശശികലയുടെ ഔദാര്യം കൊണ്ടാണെന്ന് പറഞ്ഞ കരുണാസ് ജാതീയ അധിക്ഷേപവും നടത്തി. 

മുക്കുലത്തോര്‍ പുലിപ്പടൈയ് എന്ന തേവര്‍ ജാതി സംഘടനയുടെ പ്രസിഡന്റായ കരുണാസ് എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയായാണ് നിയമസഭയിലെത്തിയത്. രാമനാഥപുരം ജില്ലയിലെ തിരുവടാഡയ് ആണ് കരുണാസിന്റെ മണ്ഡലം. ജയലളിതയുടെ മരണശേഷം തികഞ്ഞ ദിനകരന്‍ പക്ഷക്കാരനായിരുന്നു കരുണാസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍