ദേശീയം

ആരോഗ്യമില്ല; ഗോവയില്‍ രണ്ടുമന്ത്രിമാരെ ഒഴിവാക്കി മന്ത്രിസഭാ പുനഃസംഘടന

സമകാലിക മലയാളം ഡെസ്ക്

പനാജി: ഗോവയില്‍ മനോഹര്‍ പരീക്കര്‍ മന്ത്രിയസഭയില്‍ നിന്നും രണ്ടുമന്ത്രിമാരെ ഒഴിവാക്കി. നഗരവികസന വകുപ്പ് മന്ത്രിയായിരുന്ന ഫ്രാന്‍സിസ് ഡിസൂസ, വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്തിരുന്ന പാണ്ടുരംഗ് മദ്‌കൈകര്‍ എന്നിവരെയാണ് ഒവിവാക്കിയത്. മന്ത്രിസഭാ പുഃനസംഘടനയെ തുടര്‍ന്നാണ് ഇവരെ മാറ്റിയത്. നിലേഷ് കബ്രാല്‍, മിലിന്‍ഡ് നായിക് എന്നിവര്‍ ഇവര്‍ക്ക് പകരം ചുമതലയേറ്റു.

മാസങ്ങളായി ആരോഗ്യനില മോശമായ ഇരുവരും ആശുപത്രി വാസത്തിലായിരുന്നു. ഡിസൂസ അമേരിക്കയിലും മദ്‌കൈകര്‍ മുംബൈയിലും ചികിത്സയിലാണ്. മുഖ്യമന്ത്രി മനോഹര്‍ പരീക്കറും അസുഖത്തെതുടര്‍ന്ന്  മുംബൈ എയിംസില്‍ ചികിത്സയിലാണ്. 

മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയായി തുടരുമെന്നും മന്ത്രിസഭ പുനഃസംഘടന എത്രയും വേഗം നടക്കുമെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുനഃസംഘടന നടന്നിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍