ദേശീയം

അവസാനയാത്രയില്‍ ആ കുഞ്ഞുകണ്ണുകള്‍ കരഞ്ഞില്ല; പതറാതെ ബിഗ് സല്യൂട്ട് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: പാക്കിസ്ഥാനെതിരായ മിന്നലാക്രമണത്തില്‍ വീമരമൃത്യു വരിച്ച സൈനികന് അന്ത്യയാത്രാമൊഴി. ഭാര്യയും മകനും ചേതനയറ്റ ആ ശരീരത്തിന് മുന്നില്‍ കരഞ്ഞില്ല. അന്ത്യയാത്രാമൊഴിയാണെന്ന് അറഞ്ഞിട്ടും ആ കുഞ്ഞ് അവസാനമായി അച്ഛന് നല്‍കിയത് ബിഗ് സല്യൂട്ടായിരുന്നു. അവിടെ കൂടി നിന്നവരുടെ കരളലിയിക്കുന്നതായിരുന്നു അമ്മയുടെയും മകന്റെയും സല്യട്ട്.

പഞ്ചാബിലെ ഗുര്‍ദാസ്പുര്‍ കോട്‌ല ഖുര്‍ദ് സ്വദേശിയായ ലാന്‍സ് നായിക് സന്ദീപ് സിങ് (30) ജമ്മു കശ്മീരിലെ ടാങ്ധര്‍ സെക്ടറില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിക്കുകയായിരുന്നു. ടാങ്ധര്‍ സെക്ടറില്‍ അഞ്ചു ഭീകരരെ തുരത്തുന്നതില്‍ പങ്കാളിയായിരുന്ന സന്ദീപ് സിങ്ങിനു പ്രത്യാക്രമണത്തില്‍ വെടിയേല്‍ക്കുകയായിപുന്നു. ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. 

2007ല്‍ ആണ് സന്ദീപ് സൈന്യത്തില്‍ ചേര്‍ന്നത്. വിവാഹിതനാണ്.2016 സെപ്റ്റംബറില്‍ നിയന്ത്രണരേഖ മറികടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തില്‍ സന്ദീപ് സജീവമായിരുന്നു. ബദാമി ബാഗ് കന്റോണ്‍മെന്റില്‍ ലഫ്റ്റനന്റ് ജനറല്‍ എ.കെ.ഭട്ട്, ചിനാര്‍ കോപ്‌സ് കമാന്‍ഡര്‍, ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ്, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍, സൈനികര്‍ തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍