ദേശീയം

മോദിയുടെ ചിത്രം ട്വിറ്റ് ചെയ്തു; ദിവ്യ സ്പന്ദനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ്

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്ന ഫോട്ടോ പ്രചരിപ്പിച്ചു എന്ന പരാതിയില്‍ കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ മേധാവി ദിവ്യ സ്പന്ദനയ്‌ക്കെതിരെ കേസ്. റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് മോദിയെ അധിക്ഷേപിക്കുന്ന ഫോട്ടോ ട്വിറ്ററില്‍ പ്രചരിപ്പിച്ചതിന് ഉത്തര്‍പ്രദേശ് പൊലീസാണ് ദിവ്യക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 

ഇന്ത്യന്‍ പീനല്‍ കോഡിലെ 124 എ വകുപ്പനുസരിച്ച് രാജ്യദ്രോഹക്കുറ്റമാണ് മുന്‍ എംപിയായ ദിവ്യക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതിന് പുറമേ ഐടി ആക്ടിലെ 67-ാം വകുപ്പും ദിവ്യക്കെതിരെ ചുമത്തിയിട്ടുണ്ട്. മോദിക്കെതിരെ വിദ്വേഷപ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് അഭിഭാഷകന്‍ സയീദ് റിസ്‌വാനാണ് ദിവ്യക്കെതിരെ ഗോമ്ത്തിനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ