ദേശീയം

രാജ്യദ്രോഹിയെന്ന് വിളിച്ച എബിവിപി പ്രവര്‍ത്തകരുടെ കാല് പിടിച്ച് അധ്യാപകൻ; വീഡിയോ വൈറൽ 

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: രാജ്യദ്രോഹിയെന്ന് വിളിച്ച് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത എബിവിപി പ്രവര്‍ത്തകരുടെ കാല് പിടിക്കുന്ന അധ്യാപകന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറല്‍. മധ്യപ്രദേശിലെ മണ്ട്സൂര്‍ ജില്ലയിലെ രാജീവ് ഗാന്ധി കോളേജിലെ പ്രൊഫസര്‍ ദിനേശ് ഗുപ്തയാണ് വിദ്യാര്‍ഥികളുടെ കാല് പിടിക്കുന്നത്. 

അധ്യാപകൻ  ക്ലാസ് എടുത്തുകൊണ്ടിരുന്നപ്പോള്‍ എബിവിപി പ്രവര്‍ത്തകര്‍ ക്ലാസിന് മുന്നിലെത്തി മുദ്രാവാക്യം വിളിക്കുകയായിരുന്നു.
രാജ്യദ്രോഹിയെന്ന് വിളിക്കുകയും പ്രതിഷേധത്തിനിടെ ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പിന്നാലെ അധ്യാപകന്‍ വിദ്യാര്‍ഥികളുടെ ഓരോരുത്തരുടേതായി കാലു പിടിക്കുകയായിരുന്നു. അധ്യാപകന്റെ അസാധാരണ പെരുമാറ്റത്തിൽ വിദ്യാർത്ഥികളെപോലും ഞെട്ടിച്ചു. ഒടുവിൽ ഇവിടെനിന്ന് മാറിപ്പോകാൻ ശ്രമിച്ച വിദ്യാർത്ഥികളുടെ പിന്നാലെ ചെന്ന് കാല് പിടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

അവര്‍ വിദ്യാര്‍ഥികളായല്ലരാഷ്ട്രീയക്കാരായാണ് എത്തിയതെന്നും തന്നെ രാജ്യദ്രോഹിയെന്ന് വിളിച്ചുകൊണ്ടിരുന്നതുകൊണ്ടാണ് അവരുടെ മുന്നില്‍ മുട്ടുമടക്കി കാൽ തെട്ടതെന്നും അധ്യാപകൻ പറയുന്നു. വിദ്യാര്‍ഥികള്‍ പഠിച്ച് ജീവിതത്തില്‍ മെച്ചപ്പെടണമെന്ന് മാത്രമാണ് തന്‍റെ ആഗ്രഹമെന്നും മറ്റൊന്നിനെ കുറിച്ചും താന്‍ ചിന്തിക്കാറില്ലെന്നും  ദിനേശ് ഗുപ്ത വീഡിയോയിൽ പറയുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി