ദേശീയം

വൈദ്യുതാഘാതമേറ്റ് അമ്മായമ്മയും മരുമകളും മരിച്ചു; പോസ്റ്റുമോര്‍ട്ടം നടുറോട്ടില്‍ നടത്തി ഡോക്ടര്‍മാര്‍, പ്രതിഷേധിച്ച് നാട്ടുകാര്‍ 

സമകാലിക മലയാളം ഡെസ്ക്

ബാര്‍മെര്‍ (രാജസ്ഥാന്‍): വൈദ്യുതാഘാതമേറ്റ് മരിച്ച അമ്മായമ്മയുടെയും മരുമകളുടെയും മൃതദേഹങ്ങള്‍ നടുറോഡില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മ്മാര്‍ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. 100കിലോമീറ്റര്‍ ചുറ്റളവില്‍ മോര്‍ച്ചറി സൗകര്യം ഇല്ലാത്തതുകൊണ്ടാണ് ഡോക്ടര്‍മാര്‍ക്ക് ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടിവന്നതെന്നും ഇത് മനുഷത്വപരമായ നടപടി മാത്രമായിരുന്നെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. 

വീടിന് മുകളില്‍ അലക്കിയ തുണി വിരിച്ചിടുന്നതിനിടയിലാണ് 30കാരിയായ മായ കാന്‍വാര്‍ എന്ന യുവതിക്ക് വൈദ്യുതാഘാതമേറ്റത്. മരുമകളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അമ്മായമ്മ രക്ഷിക്കാനായി ശ്രമിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. ഇരുവരെയും അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ സൗകര്യമില്ലാത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ നിര്‍ബന്ധിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ പോസ്റ്റുമോര്‍ട്ടം നടത്തുകയായിരുന്നു. എന്നാല്‍ ഈ പ്രവര്‍ത്തിക്കെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. ഇത് ആദ്യ സംഭവമല്ലെന്നും ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും പറഞ്ഞായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. മോര്‍ച്ചറി ഇല്ലെന്ന കാരണത്താല്‍ പോസ്റ്റുമോര്‍ട്ടം തുറസ്സായ സ്ഥലത്ത് നടത്തുകയല്ല വേണ്ടതെന്ന് അവര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി