ദേശീയം

ജമ്മു കശ്മീരിലെ സ്‌കൂളുകളില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക്  വാര്‍ഷികം  ആഘോഷിക്കണം, വീഡിയോ ചിത്രീകരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍:   പാക് അധിനിവേശ കശ്മീരില്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ജമ്മുകശ്മീരിലെ സ്‌കൂളുകളോട് ആവശ്യപ്പെട്ടു. മിന്നാലാക്രമണത്തിന്റെ രണ്ടാം വാര്‍ഷികമായ സെപ്തംബര്‍ 29 ന് സ്‌കൂളുകളില്‍ നടത്തുന്ന ആഘോഷപരിപാടികളുടെ വീഡിയോ ദൃശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് അയയ്ക്കണമെന്നും വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

 നാഷ്ണല്‍ കോണ്‍ഫറന്‍സിന്റെ തലവനായ ഒമര്‍ അബ്ദുള്ളയാണ് വകുപ്പിന്റെ ഉത്തരവ് ട്വീറ്റ് ചെയ്ത് ഇക്കാര്യം പുറത്ത് വിട്ടത്. സെപ്തംബര്‍ 28 മുതല്‍ 30 വരെ മൂന്ന് ദിവസം ആഘോഷിക്കണമെന്നും എന്‍സിസിയുടെ നേതൃത്വത്തില്‍ പ്രത്യേക പരേഡും യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള സൈനികരെ ക്ഷണിച്ച് പ്രസംഗങ്ങളും സംഘടിപ്പിക്കണമെന്നും ഉത്തരവില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 ആഘോഷ പരിപാടികള്‍ നടത്തുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ പ്രോഗ്രാം ഓഫീസര്‍മാര്‍ക്കും ചുമതല നല്‍കിയിട്ടുണ്ട്. ഇതിന്റെ ഫോട്ടോഗ്രാഫുകളും വീഡിയോ ദൃശ്യങ്ങളും കര്‍ശനമായി എത്തിക്കണമെന്നും ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സൈന്യത്തിന്റെ പ്രവര്‍ത്തിയെ രാഷ്ട്രീയനേട്ടങ്ങള്‍ക്കായി ബിജെപി ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. 

 സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആഘോഷിക്കുകയില്ലെന്ന് പശ്ചിമ ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ സൈന്യം രാഷട്രീയത്തിനും ഗൂഢാലോചനകള്‍ക്കും എക്കാലവും അതീതമായിരിക്കണമെന്നാണ് തന്റെ നിലപാടെന്നും ബിജെപിയുടെ ഈ രാഷ്ട്രീയക്കളി അനുവദിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

പശ്ചിമ ബംഗാള്‍ വിദ്യാഭ്യാസ മന്ത്രിയുടെ വാക്കുകള്‍ ചര്‍ച്ചയായതോടെ താത്പര്യമുള്ള സ്‌കൂളികളില്‍ മതിയെന്നും നിര്‍ബന്ധമല്ലെന്നും യുജിസി പ്രതികരിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് നിര്‍ബന്ധിതമായി മിന്നാലാ
ക്രമണം ആഘോഷിക്കണമെന്ന് ജമ്മു കശ്മീരിലെ സ്‌കൂളുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം വന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത