ദേശീയം

പൊലീസ് അന്വേഷിച്ചത് എട്ട് വര്‍ഷം; ഒടുവില്‍ കാണാതായ മകനെ ഫേസ്ബുക്കില്‍ തപ്പി കണ്ടുപിടിച്ച് അമ്മ 

സമകാലിക മലയാളം ഡെസ്ക്

ഹൈദ്രാബാദ്: എട്ട് വര്‍ഷം മുന്‍പ് കാണാതായ മകനെ അമ്മ ഫേസ്ബുക്കിലൂടെ കണ്ടെത്തി. മറ്റൊരു വ്യക്തിയുടെ പ്രൊഫൈലില്‍ മകന്റെ ചിത്രം കണ്ടതോടെയാണ് 2011 മുതല്‍ അന്വേഷിച്ചുനടന്ന കുട്ടിയെ കണ്ടെത്താനായത്. പഞ്ചാബില്‍ നിന്ന് പൊലീസിന്റെ സഹായത്തോടെയാണ് കുട്ടിയെ പിന്നീട് തിരഞ്ഞുപിടിച്ചത്.

2011 ജനുവരി 26ന് ആരോടും പറയാതെ വീടുവിട്ടിറങ്ങിയ മകനെ അന്വേഷിച്ച് പലയിടത്തും അലഞ്ഞെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. പൊലീസില്‍ പരാതി നല്‍കി അന്വേഷണം നടത്തിയെങ്കിലും മകനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഫേസ്ബുക്കില്‍ സമയം ചിലവിടുന്നതിനിടെ ദിനേഷ് എന്ന പേരിലുള്ള പ്രൊഫൈലില്‍ മകന്റെ ചിത്രം കാണുകയായിരുന്നു. പിന്നീട് പൊലീസിനെ വിവരമറിയിച്ചു. 

ഫേസ്ബുക്ക് പ്രൊഫൈലിന്റെ ഐപി അഡ്രസ് വഴിയാണ് കുട്ടിയെ കണ്ടെത്തിയത്. പഞ്ചാബില്‍ ഒരു ഭൂവുടമയുടെ കീഴിലായിരുന്നു കുട്ടി. കുട്ടിയെ സുരക്ഷിതമായി മാതാപിതാക്കള്‍ക്കരികില്‍ എത്തിച്ചെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത