ദേശീയം

സോണിയയെ പൂട്ടാന്‍ പഴയ കോണ്‍ഗ്രസ് നേതാവ്; മുലായത്തിനും അഖിലേഷിനുമെതിരെ ബിജെപി സ്ഥാനാര്‍ത്ഥികളായി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ഉത്തര്‍പ്രദേശിലെ പ്രമുഖമണ്ഡലങ്ങളായ റായ്ബറേലിയിലും, അസംഗറിലേയും,മെയിന്‍ പൂരിലെയും സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചു. ദിനേഷ് ലാല്‍ യാദവ് ആണ് അഖിലേഷ്  യാദവിന്റെ എതിരാളി. അറിയപ്പെടുന്ന ഗായകനും നടനുമാണ് ദിനേഷ് ലാല്‍. സോണിയാ ഗാന്ധിക്കെതിരെ മുന്‍ കോണ്‍ഗ്രസ് നേതാവിനെയാണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. ദിനേഷ് പ്രതാപ് സിംഗാണ് സോണിയയുടെ എതിരാളി. കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. 2004 മുതല്‍ സോണിയ പ്രതിനിധാനം ചെയ്യുന്ന മണ്ഡലമാണ് റായ് ബറേലി.

ഇന്ന് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടികയില്‍ സിറ്റിംഗ് എംപി റാം ചാട്രിരയ്ക്ക് പകരം നിഷാദ് പാര്‍ട്ടിയിലെ വിപി സരോജിനാണ് സീറ്റ് നല്‍കിയത്. 2014ലെ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ അസംഗറിലും ഫിറോസാബാദിലും മെയിന്‍പുരിയിലും സമാജ് വാദി പാര്‍്ട്ടിക്കായിരുന്നു വിജയം. യാദവ് കുടുംബത്തില്‍ നിന്നുള്ളവരാണ് ജനവിധി തേടിയിരുന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'

വീണ്ടും 500 റണ്‍സ്! ഇത് ഏഴാം തവണ, കോഹ്‌ലിക്ക് നേട്ടം

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി