ദേശീയം

ഛത്തീസ് ഗഡില്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍ : നാല് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്


റായ്പൂര്‍ : ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ നാല് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ഛത്തീസ് ഗഡിലെ കാന്‍കറിലാണ് ഏറ്റുമുട്ടലുണ്ടായത്. രണ്ട് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. 

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തവേളയില്‍ സൈന്യം മാവോയിസ്റ്റ് വേട്ട ശക്തമാക്കുകയായിരുന്നു. ഛത്തീസ് ഗഡിലെ രാജ്‌നന്ദ്ഗാവ് ജില്ലയില്‍ കഴിഞ്ഞ മാസം 19 ന് വനിതാ മാവോയിസ്റ്റിനെ സൈന്യം വെടിവെച്ച് കൊന്നിരുന്നു. 

ഛത്തീസ്ഗഡില്‍ ഈ മാസം 11, 18, 23 തീയതികളിലാണ് വോട്ടെടുപ്പ് നടക്കുക. മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളായ രാജ്‌നന്ദ്ഗാവ്, മഹാസമുന്ദ്, കാന്‍കര്‍ എന്നിവിടങ്ങളില്‍ ഏപ്രില്‍ 18 നാണ് വോട്ടെടുപ്പ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു