ദേശീയം

വർ​ഗീയത ഉയർത്തിയുള്ള പ്രചാരണം; ബിജെപിക്കെതിരെ പരാതിയുമായി കോൺ​ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂ‍ഡൽഹി: വർ​ഗീയതയുയർത്തിയുള്ള ബിജെപി പ്രചാരണത്തിനെതിരെ കോൺ​ഗ്രസ് പരാതി നൽകി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് കോൺ​ഗ്രസ് പരാതി നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ബിജെപി നേതാക്കൾ വർ​ഗീയതയുയർത്തി കോൺ​ഗ്രസിനെതിരെ പ്രചാരണം നടത്തുകയാണെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. 

ഹിന്ദുക്കൾ ന്യൂനപക്ഷമായതിനാലാണ് രാഹുൽ ​ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് റാലികളിൽ പ്രസം​ഗിച്ചിരുന്നു. വർധ, പസി​ഘട് എന്നിവിടങ്ങളിൽ നടത്തിയ പ്രസം​ഗത്തിലാണ് മോദി രാഹുലിന്റെ വയനാട് സ്ഥാനാർത്ഥിത്വത്തെ പരിഹ​സിച്ചത്. ഹിന്ദു ഭീകരവാദം എന്ന പദം ഉപയോ​ഗിച്ചവരാണ് കോൺ​ഗ്രസുകാർ. അതുകൊണ്ടുതന്നെ ഹിന്ദു വോട്ടർമാർ കോൺ​ഗ്രസിന് ശിക്ഷ നൽകണമെന്നും മോദി പറഞ്ഞിരുന്നു. 

ഇത്തരത്തിൽ നിരവധി ബിജെപി നേതാക്കൾ രാഹുൽ ​ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വത്തെ വർ​ഗീയപരമായി ചിത്രീകരിച്ച് പ്രചാരണം നടത്തിയതായും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു. അഹമ്മദ് പട്ടേൽ, രൺദീപ് സുർജെവാല, മനു അഭിഷേക് സിംഗ്‌വി ഉൾപ്പെടെയുള്ള നേതാക്കളാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത