ദേശീയം

മോദി രാജ്യത്തിന്റെ ആത്മാവിനെ തകര്‍ത്തു; സ്വന്തം കടമ മറന്ന സര്‍ക്കാരാണ് കേന്ദ്രത്തിലേതെന്ന് സോണിയ ഗാന്ധി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ഗൂഢാലോചനയിലൂടെ രാജ്യത്തിന്റെ ആത്മാവിനെയാണ് മോദി തകര്‍ത്തു കളഞ്ഞതെന്ന് സോണിയ ഗാന്ധി. ദേശസ്‌നേഹത്തിന്റെ പുതിയ നിര്‍വചനമാണ് രാജ്യത്തെ മോദി പഠിപ്പിക്കുന്നത്. വൈവിധ്യങ്ങളെ അംഗീകരിക്കാത്തവരാണ് അവരുടെ കണക്കില്‍ രാജ്യസ്‌നേഹികള്‍. വിയോജിപ്പുകളെ അംഗീകരിക്കുന്നതിന് പകരം നഖശിഖാന്തം എതിര്‍ക്കുകയാണ് മോദി ചെയ്യുന്നതെന്നും സോണിയ ഗാന്ധി തുറന്നടിച്ചു.
 
രാജ്യത്തിന്റെ പലഭാഗങ്ങളിലും ആളുകള്‍ സ്വന്തം വിശ്വാസങ്ങളുടെ പേരില്‍ ആക്രമിക്കപ്പെട്ടു. അപ്പോഴെല്ലാം സര്‍ക്കാര്‍ സ്വന്തം കടമ മറന്ന് ഓടിയൊളിച്ചുവെന്നും അവര്‍ പറഞ്ഞു.

നിയമ വാഴ്ച നടപ്പിലാക്കുന്നതില്‍ നരേന്ദ്ര മോദി സര്‍ക്കാരിന് താത്പര്യം ഇല്ല. അടിസ്ഥന കര്‍ത്തവ്യങ്ങള്‍ പോലും ചെയ്യുന്നില്ലെന്നും സോണിയ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പ്രഖ്യാപിച്ച പ്രകടന പത്രിക നടപ്പിലാക്കുമെന്ന കാര്യത്തില്‍ തനിക്ക് നൂറ് ശതമാനം ഉറപ്പുണ്ട്. അധികാരത്തിലെത്തിയാല്‍ പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്തനിനായി പ്രത്യേക സംവിധാനം ആദ്യം നിലവില്‍ വരുമെന്നും അവര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു