ദേശീയം

പ്രിയങ്കയെ സഹായിക്കാന്‍ വാദ്ര എത്തുന്നു; കോണ്‍ഗ്രസിന് വിനയാകുമോ? 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കായി പ്രചാരണത്തിന് ഇറങ്ങുമെന്ന് വിവാദ വ്യവസായിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്രയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്ര. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധി എന്നിവര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ കൂടെയുണ്ടാവുമെന്നും റോബര്‍ട്ട് വാദ്ര പറഞ്ഞു. അതേസമയം കോണ്‍ഗ്രസിന്റെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് റോബര്‍ട്ട് വാദ്രയുടെ സാന്നിധ്യം മുതല്‍ക്കൂട്ടാകുമോ എന്ന് തനിക്ക് അറിയില്ലെന്ന് ബിജെപി നേതാവ് അരുണ്‍ ജെയ്റ്റലി പരിഹസിച്ചു. ബിജെപിക്ക് ഗുണം ചെയ്യുമോയെന്നും അറിയില്ലെന്നും ജെയ്റ്റലി പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് റോബര്‍ട്ട് വാദ്ര ഇക്കാര്യം വ്യക്തമാക്കിയത്. രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചുകഴിഞ്ഞാല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ത്യയൊട്ടാകെ പോകും.അമേഠിയിലും റായ്ബറേലിയിലും രാഹുലും സോണിയയും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ ഒപ്പം താനുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് പിന്നാലെയാണ് വാദ്രയെ പരിഹസിച്ച് അരുണ്‍ ജെയ്റ്റലി എത്തിയത്. കോണ്‍ഗ്രസിന്റെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് റോബര്‍ട്ട് വാദ്രയുടെ സാന്നിധ്യം മുതല്‍ക്കൂട്ടാകുമോ എന്ന് തനിക്ക് അറിയില്ല. ബിജെപിക്ക് ഗുണം ചെയ്യുമോ എന്നും അറിയില്ലെന്ന് അരുണ്‍ ജെയ്റ്റലി മാധ്യമങ്ങളോട് പറഞ്ഞു. 

രാഹുല്‍ ഗാന്ധി ഏപ്രില്‍ 10നും സോണിയ ഗാന്ധി ഏപ്രില്‍ 11നും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. മെയ് ആറിന് നടക്കുന്ന അഞ്ചാം ഘട്ട വോട്ടെടുപ്പിലാണ് അമേഠിയും റായ്ബറേലിയും ജനവിധി തേടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി