ദേശീയം

ബിരിയാണിക്ക് വേണ്ടി കോണ്‍ഗ്രസുകാരുടെ തമ്മില്‍ തല്ല്; ഒന്‍പതുപേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിരിയാണിയെ ചൊല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്പരം ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഭവത്തില്‍ ഒന്‍പതുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് യോഗത്തിനിടെയാണ് സംഭവം. കോണ്‍ഗ്രസിന്റെ ബിജ്‌നോര്‍ സ്ഥാനാര്‍ത്ഥി നസിമുദ്ദീന്‍ സിദ്ദിഖിയുടെ അനുയായികളാണ് പരസ്പരം ഏറ്റുമുട്ടിയത്. ബിരിയാണി ആദ്യം ലഭിക്കുന്നതിന് വേണ്ടിയുളള പിടിവലി ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. യോഗത്തില്‍ ബിരിയാണി വിളമ്പിയത് അനുവാദം വാങ്ങാതെയാണ് എന്ന് ചൂണ്ടിക്കാണിച്ച് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

മുന്‍ എംഎല്‍എ  മൗലാന ജമീലിന്റെ വീട്ടിലാണ് തെരഞ്ഞെടുപ്പ് യോഗം നടന്നത്. അടുത്തിടെ കോണ്‍ഗ്രസിലേക്ക് മാറിയ നേതാവാണ് ജമീല്‍. തെരഞ്ഞെടുപ്പ് യോഗത്തിന് ശേഷം ബിരിയാണി വിളമ്പുന്നതിനിടെയാണ് പ്രശ്‌നം ഉടലെടുത്തത്. ബിരിയാണി ആദ്യം ലഭിക്കുന്നതിന് വേണ്ടിയുളള പിടിവലി ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. സംഭവത്തില്‍ ഇടപെട്ട പൊലീസ് അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു