ദേശീയം

അനുനയ നീക്കവുമായി അമിത് ഷാ; ഇടഞ്ഞു നിൽക്കുന്ന അ​ദ്വാനിയേയും ജോഷിയേയും കണ്ടു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഇടഞ്ഞ് നിൽക്കുന്ന മുതിര്‍ന്ന നേതാക്കളായ എൽകെ അദ്വാനിയേയും മുരളി മനോഹർ ജോഷിയേയും അനുനയിപ്പിക്കാനുള്ള ശ്രമവുമായി അമിത് ഷാ. ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കിയതിന് പിന്നാലെ  മുരളി മനോഹര്‍ ജോഷിയുടെ വീട്ടിലെത്തി അമിത് ഷാ കൂടികാഴ്ച നടത്തി. മുക്കാൽ മണിക്കൂറോളം ഇരുവരും തമ്മിലുള്ള ചർച്ച നടത്തി. പിന്നാലെ എൽ കെ അദ്വാനിയെയും അമിത് ഷാ കണ്ടു. 

അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും ഇത്തവണ ബിജെപി സീറ്റ് നിഷേധിച്ചിരുന്നു. തുടര്‍ന്ന് മുരളി മനോഹര്‍ ജോഷി അതൃപ്തി അനുയായികളിലൂടെ പുറത്തുവിടുകയും ചെയ്തു. വാരാണസിയിൽ മോദിക്കെതിരെ പ്രതിപക്ഷ പൊതു സ്ഥാനാര്‍ത്ഥിയായി മുരളി മനോഹര്‍ ജോഷിയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷാ ഇരു നേതാക്കളുമായും കൂടികാഴ്ച നടത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍