ദേശീയം

നടനായ സ്ഥാനാര്‍ത്ഥിയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമം; ക്രൂരമര്‍ദ്ദനം; വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാര്‍ത്ഥിയ്‌ക്കൊപ്പം സെല്‍ഫിയെടുത്ത പാര്‍ട്ടി പ്രവര്‍ത്തകന് നന്ദമൂരി ബാലകൃഷ്ണയുടെ മര്‍ദ്ദനം.  പാര്‍ട്ടി പ്രവര്‍ത്തകനെ സ്ഥാനാര്‍ത്ഥി മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.വിജയനഗരം ജില്ലയിലെ ചീപ്പുരുപ്പള്ളിയില്‍ വച്ചായിരുന്നു സംഭവം. 

സെല്‍ഫിയെടുക്കാന്‍ യുവാവ് തന്റെയടുത്തേക്ക് എത്തിയതോടെയാണ് ബാലകൃഷ്ണ പ്രകോപിതനായത്. വാഹനത്തില്‍ നിന്നിറങ്ങി യുവാവിനെ ബാലകൃഷ്ണ ഇടിക്കുകയും തൊഴിക്കുകയും ചെയ്തു. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ആരോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ സംഭവം വലിയ വിവാദമായി. തെരഞ്ഞെടുപ്പ് സമയത്തുള്ള ബാലകൃഷ്ണയുടെ ഈ രോഷപ്രകടനം പാര്‍ട്ടിക്ക് ദേഷം ചെയ്യുമെന്നാണ് തെലുങ്ക് ദേശം പാര്‍ട്ടി നേതാക്കളുടെ ആശങ്ക.സംഭവം വിവാദമായതോടെ കൂടുതല്‍ പ്രകോപനപരമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നതില്‍ നിന്ന് ബാലകൃഷ്ണയെ പാര്‍ട്ടി വിലക്കിയിട്ടുണ്ട്.

ഇതാദ്യമായല്ല ടിഡിപിയുടെ താരപ്രചാരകനായ ബാലകൃഷ്ണ ഇത്തരം വിവാദങ്ങളില്‍ ഉള്‍പ്പെടുന്നത്. മാര്‍ച്ച് 29ന് ഒരു ക്യാമറാമാന് നേരെയും ബാലകൃഷ്ണയുടെ ആക്രമണമുണ്ടായിരുന്നു. ഫോട്ടോയെടുക്കാന്‍ അടുത്തേക്ക് വന്നതിനായിരുന്നു അന്നും താരം രോഷാകുലനായത്. അന്ന് ബാലകൃഷ്ണ അയാള്‍ക്ക് നേരെ അസഭ്യവാക്കുകള്‍ പറഞ്ഞതും വാര്‍ത്തയായിരുന്നു. 

ഹിന്ദുപ്പൂര് നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് ബാലകൃഷ്ണ ജനവിധി തേടുന്നത്. ആന്ധ്രാപ്രദേശില്‍ ഏപ്രില്‍ 11നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു