ദേശീയം

ബിജെപി പ്രകടനപത്രികയില്‍ 'വന്‍ അബദ്ധം'; 'സ്ത്രീകള്‍ക്കെതിരെ കുറ്റകൃത്യം ചെയ്യാന്‍ നിയമം'; പരിഹാസം

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ബിജെപി പുറത്തിറക്കിയ ലോക്‌സഭാ തെരഞ്ഞെടുപ്പ് പത്രികയില്‍ ഗുരുതര പിഴവ്. വനിതാ ശാക്തീകരണ വാഗ്ദാനങ്ങളുടെ കൂട്ടത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നതിന് പകരം 'കുറ്റകൃത്യം നടത്താന്‍' എന്നാണ് ബിജെപി മാനിഫെസ്‌റ്റോയിലുള്ളത്.

പത്രികയിലെ 32ാം പേജില്‍ 11ാമത്തെ വാചകത്തിലാണ് മോഡിയുടെ വിചിത്ര വാഗ്ദാനം. 'പ്രവന്റ്' എന്ന വാക്കിന് പകരം 'കമ്മിറ്റ്' എന്ന പദമാണ് രേഖപ്പെടുത്തിയത്. ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. തെറ്റ് വാര്‍ത്തയായതോടെ രൂക്ഷ പരിഹാസമാണ് പ്രധാനമന്ത്രിയും ബിജെപിയും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്.

'സങ്കല്‍പ് പത്ര' എന്ന് പേരിട്ടിരിക്കുന്ന പ്രടന പ്രത്രികയില്‍ 75 പദ്ധതികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ്, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവരുടെ നേതൃത്വത്തിലാണ് പത്രിക ഡല്‍ഹിയില്‍ അവതരിപ്പിച്ചത്.

അയോധ്യയില്‍ സൗഹാര്‍ദ്ദ അന്തരീക്ഷത്തില്‍ രാമക്ഷേത്രം നിര്‍മ്മിക്കും, ഏക സിവില്‍ കോഡ് നടപ്പാക്കും, ആര്‍ട്ടിക്കിള്‍ 370 അസാധുവാക്കും എന്നിവയാണ് പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍. പ്രദേശിക അസന്തുലിതാവസ്ഥ ഇല്ലാതാക്കും, ഭീകരവാദത്തിനെതിരെ ശക്തമായ നടപടിയെടുക്കും, ചെറുകിട കച്ചവടക്കാര്‍ക്കും വ്യാപാരികള്‍ക്കും പെന്‍ഷന്‍ പദ്ധതി, കര്‍ഷകര്‍ക്ക് 25 ലക്ഷം കോടിയുടെ ക്ഷേമ പദ്ധതി, 2022 ഓടെ പുതിയ ഇന്ത്യയെ കെട്ടിപ്പെടുത്തും, കയറ്റുമതി വ്യാപാരം ഇരട്ടിയാക്കും എന്നിവയാണ് മറ്റ് വാഗ്ദാനങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു