ദേശീയം

ഇസ്ലാം വന്നത് പിന്നീട്; ബാബറിമസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം പണിയും; വര്‍ഗീയ കാര്‍ഡിറക്കി കോണ്‍ഗ്രസ് നേതാവ്

സമകാലിക മലയാളം ഡെസ്ക്

ഷിംല: ബാബറി മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം പണിയുമെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വീരഭദ്രസിംഗ്. രാജ്യത്ത് മുസ്ലീങ്ങള്‍ വന്നത് പിന്നീടാണ്. അതിനുമുന്‍പെ അയോധ്യയില്‍ രാമക്ഷേത്രം നിലനിന്നിരുന്നു. രാമക്ഷേത്രം തകര്‍ത്താണ് പള്ളി പണിതത്. അയോധ്യരാമന്റെ രാജധാനിയാണ്. അതുകൊണ്ട് മസ്ജിദ് നിലനില്‍ക്കുന്നിടത്ത് രാമക്ഷേത്രം പണിയുമെന്ന് വീരഭദ്രസിംഗ് പറഞ്ഞു.

ബാബറി മസ്ജിദ് നിലനിന്നിടത്ത് രാമക്ഷേത്രം പണിയാനുള്ള ധൈര്യം ബിജെപിക്കില്ല. ധൈര്യമുണ്ടെങ്കില്‍ ഇതിനകം തന്നെ ബിജെപിക്കാര്‍ ക്ഷേത്രം പണിയുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം പണിയാനുള്ള ആത്മധൈര്യം ബിജെപിക്ക് ഇല്ലെന്നും കോണ്‍ഗ്രസ് നിയമസഭാ കക്ഷിനേതാവായ മുകേഷ് അഗ്നിഹോത്രി പറഞ്ഞു.

അതേസമയം ഇത് പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ഭീരഭദ്രസിംഗ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി