ദേശീയം

നിങ്ങളുടെ ആദ്യ വോട്ട് ബാലാക്കോട്ടില്‍ വ്യോമാക്രമണം നടത്തിയവര്‍ക്ക് സമര്‍പ്പിക്കുമോ?; മോദിയുടെ ചോദ്യത്തില്‍ റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബാലാക്കോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമര്‍ശത്തില്‍ റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍. താങ്കളുടെ ആദ്യ വോട്ട് വ്യോമാക്രമണം നടത്തിയവര്‍ക്ക് സമര്‍പ്പിക്കുമോ എന്ന മോദിയുടെ ചോദ്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടല്‍. ഇതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോടാണ്  തെരഞ്ഞെടുപ്പ് കമ്മിഷന്‍ റിപ്പോര്‍ട്ട് തേടിയത്.

മഹാരാഷ്ട്രയിലെ ലത്തൂരില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. 'ആദ്യമായി വോട്ടുചെയ്യാന്‍ പോകുന്നവരോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്.പാകിസ്ഥാനില്‍ വ്യോമാക്രമണം നടത്തിയ ധീരജവാന്മാര്‍ക്ക് വേണ്ടി നിങ്ങളുടെ ആദ്യ വോട്ട് സമര്‍പ്പിക്കാന്‍ കഴിയുമോ?, പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യ വരിച്ച ജവാന്മാര്‍ക്കായി നിങ്ങളുടെ ആദ്യ വോട്ട് സമര്‍പ്പിക്കാന്‍ കഴിയുമോ?' മോദിയുടെ ഈ ചോദ്യങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരിശോധിക്കുന്നത്.

സേനയുടെ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുത് എന്ന് കഴിഞ്ഞമാസം തെരഞ്ഞെടുപ്പ് കമ്മിഷന്‍ മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം