ദേശീയം

അഞ്ച് തവണ എംപിയായ രാംതഹല്‍ ചൗധരി ബിജെപി വിട്ടു; റാഞ്ചിയില്‍ സ്വതന്ത്രനായി മത്സരിക്കും

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ലോക്‌സഭാ തെരഞ്ഞടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കെ ചത്തീസ്ഗഡില്‍ ബിജെപിക്ക് തിരിച്ചടി. റാഞ്ചിയിലെ ലോക്‌സഭാ എംപിയായ
രാംതഹല്‍ ചൗധരി പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. സിറ്റിംഗ് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. സ്വതന്ത്രായി മത്സരിക്കുമെന്ന് ചൗധരി പറഞ്ഞു.

റാഞ്ചി മണ്ഡലത്തെ ഏറ്റവും കൂടുതല്‍ തവണ പ്രതിനിധികരിച്ച എംപിയാണ് രാംതഹല്‍. ആറാം തവണ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് പാര്‍ട്ടി വിടാനുള്ള തീരുമാനം. പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് രാജിവെച്ചുള്ള കത്ത് ജാര്‍ഖണ്ഡ് ബിജെപി പ്രസിഡന്റിന് അയച്ചതായും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ പതിനാറിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം റാഞ്ചിയിലെ സ്ഥാനാര്‍ത്ഥിയെ ബിജെപി പ്രഖ്യാപിച്ചിരുന്നു. ഖാദി ഗ്രാമോദ്യോഗ് ബോര്‍ഡ് ചെയര്‍മാന്‍ സഞ്ജയ് സേഥാണ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി. മെയ് ആറിനാണ് തെരഞ്ഞടുപ്പ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ