ദേശീയം

രാഹുല്‍ മത്സരിക്കുന്ന വയനാട് ഇന്ത്യയിലോ അതോ പാകിസ്ഥാനിലോ?: അമിത് ഷാ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഭീകരരോട് ചെയ്യാന്‍ കഴിയുക 'ഐ ലവ് യൂ' ആണെന്ന് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ. എന്നാല്‍ ബിജെപി സര്‍ക്കാര്‍ ഇതില്‍ നിന്ന് വ്യത്യസ്തമാണ്. ബിജെപി സര്‍ക്കാര്‍ ഭീകരര്‍ക്ക് തക്കതായ മറുപടി നല്‍കുമെന്ന് അമിത് ഷാ പറഞ്ഞു. മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ബാലാക്കോട്ടിലെ ഭീകരക്യാമ്പിന് നേരെ വ്യോമാക്രമണം നടത്തിയപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുളള കോണ്‍ഗ്രസുകാര്‍ വിലപിക്കുകയായിരുന്നു. ഭീകരരോട് ഐ ലവ് യൂ വേണമെന്നാണ് ആഗ്രഹിക്കുന്നതെങ്കില്‍ രാഹുലിന് അത് ആകാം. പക്ഷേ ഒരു കാര്യം ഓര്‍ക്കുന്നത് നല്ലതാണ്. ബിജെപിയാണ് അധികാരത്തില്ലെങ്കില്‍ ഭീകരര്‍ക്ക് തക്കതായ മറുപടി നല്‍കുമെന്ന് വിശ്വസിക്കുന്നവരാണ് തങ്ങളെന്ന് അമിത് ഷാ പറഞ്ഞു.

രാഹുല്‍ ഹിന്ദുക്കളെ അപമാനിക്കുകയാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് ഹിന്ദുക്കളോട് രാഹുല്‍ മാപ്പുപറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധി ജനവിധി തേടുന്ന കേരളത്തിലെ പാര്‍ലമെന്റ് മണ്ഡലം ഇന്ത്യയില്‍ ആണോ അതോ പാകിസ്ഥാനില്‍ ആണോ എന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്നും അമിത് ഷാ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു