ദേശീയം

പ്രധാനമന്ത്രിയുടെ പ്രസംഗം ചട്ട ലംഘനം; തിരഞ്ഞെടുപ്പ് ഓഫിസര്‍ റിപ്പോര്‍ട്ട് നല്‍കി

സമകാലിക മലയാളം ഡെസ്ക്


മുംബൈ: ബലാക്കോട്ട് ആക്രമണത്തിന്റെ പേരില്‍ വോട്ടഭ്യര്‍ത്ഥിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് റിപ്പോര്‍ട്ട്. ലാത്തൂരില്‍ നടത്തിയ പ്രസംഗത്തിലാണ് ബലാക്കോട്ട് ആക്രമണത്തിന്റെ പേരില്‍ പ്രധാനമന്ത്രി വോട്ട് അഭ്യര്‍ത്ഥിച്ചത്. പ്രസംഗം പ്രഥമദൃഷ്ട്യാ ചട്ടലംഘനമാണെന്ന് കാണിച്ച് ഒസ്മാനാബാദ് തെരഞ്ഞെടുപ്പ് ഓഫീസര്‍ മഹാരാഷ്ട്രാ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

പുല്‍വാമയില്‍ രക്തസാക്ഷികളായ സൈനികര്‍ക്ക് വേണ്ടി വോട്ട് ചെയ്യണമെന്നായിരുന്നു കന്നിവോട്ടര്‍മാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. മൂന്ന് കാര്യങ്ങളാണ് കന്നിവോട്ടര്‍മാരോട് പ്രധാനമന്ത്രിയെന്ന നിലയില്‍ ആവശ്യപ്പെടാനുള്ളത്. ഒന്ന്, പാകിസ്ഥാനിലെത്തി ആക്രമണം നടത്തിയ ധീര ജവാന്‍മാര്‍ക്ക് വേണ്ടി വോട്ട് ചെയ്യണം, രണ്ട് പുല്‍വാമ ആക്രമണത്തില്‍ ധീര രക്തസാക്ഷികളായ സൈനികര്‍ക്ക് വേണ്ടി നിങ്ങളുടെ വേട്ട് നല്‍കണം, മൂന്ന് ബലാക്കോട്ട് വ്യോമാക്രമണത്തിന് വോട്ട് നല്‍കണം. എന്നായിരുന്നു അവ.

പ്രസംഗം വിവാദമായതിന് പിന്നാലെ തന്നെ പ്രധാനമന്ത്രിയില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി