ദേശീയം

വോട്ടെടുപ്പിനിടെ സംഘര്‍ഷം ; ആന്ധ്രയില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു, രണ്ടുപേരുടെ നില ഗുരുതരം

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ് : ആന്ധ്രപ്രദേശില്‍ വോട്ടെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഒരു ടിഡിപി പ്രവര്‍ത്തകനും ഒരു വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമാണ് കൊല്ലപ്പെട്ടത്. അനന്തപൂര്‍ ജില്ലയിലെ താഡിപട്രി നിയമസഭ മണ്ഡലത്തിലെ വീരപുരം ഗ്രാമത്തിലെ പോളിംഗ് ബൂത്തിലാണ് സംഘര്‍ഷമുണ്ടായത്. 

ടിഡിപി പ്രവര്‍ത്തകനായ ഭാസ്‌കര്‍ റെഡ്ഡിയും, വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പുല്ല റെഡ്ഡിയുമാണ് മരിച്ചത്. രണ്ട് പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. 

തെരഞ്ഞെടുപ്പിനിടെ ആന്ധ്രയില്‍ വ്യാപക സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗുണ്ടൂരിലെ സട്ടനപ്പള്ളി അസംബ്ലി മണ്ഡലത്തില്‍ സന്ദര്‍ശനത്തിനെത്തിയ നിയമസഭ സ്പീക്കര്‍ കോഡല ശിവപ്രസാദ റാവുവിനെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. ആക്രമണത്തില്‍ അദ്ദേഹത്തിന്റെ കൈക്ക് പരിക്കേറ്റു. 

ഗുണ്ടൂരില്‍ നരസരോപേട്ട് അസംബ്ലി മണ്ഡലത്തിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജി ശ്രീനിവാസ റെഡ്ഡിയെ ടിഡിപി പ്രവര്‍ത്തകര്‍ ആക്രമിച്ചു. യല്ലമണ്ട ഗ്രാമത്തിലെത്തിയ സ്ഥാനാര്‍ത്ഥിയുടെ കാര്‍ തടഞ്ഞ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ശ്രീനിവാസ റെഡ്ഡിയുടെ കൈക്ക് പരിക്കേറ്റു. 

രാവിലെ ഗുണ്ടൂരില്‍ പോളിംഗിനിടെ ടിഡിപി-വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടിയിരുന്നു. ടിഡിപി പ്രവര്‍ത്തകര്‍ പോളിംഗ് ബൂത്ത് അടിച്ചു തകര്‍ത്തു. വെസ്റ്റ് ഗോദാവരിയില്‍ സംഘര്‍ഷത്തില്‍ ഒരു വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് കുത്തേറ്റു. പോളിംഗ് സ്‌റ്റേഷന് പുറത്തുവെച്ചുണ്ടായ സംഘര്‍ഷത്തില്‍ വൈഎസ് ആര്‍ കോണ്‍ഗ്രസ് നേതാവ് മട്ട രാജുവാണ് ആക്രമിക്കപ്പെട്ടത്. 

ജനങ്ങളെ വോട്ടുചെയ്യാന്‍ ടിഡിപി പ്രവര്‍ത്തകര്‍ അനുവദിക്കുന്നില്ലെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് ആരോപണവുമായി രംഗത്തുവന്നിരുന്നു. രാവിലെ ജനസേന നേതാവ് വോട്ടിംഗ് യന്ത്രം തകര്‍ത്തതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'

വീണ്ടും 500 റണ്‍സ്! ഇത് ഏഴാം തവണ, കോഹ്‌ലിക്ക് നേട്ടം

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി