ദേശീയം

സുപ്രിംകോടതിയില്‍ മധ്യവയസ്‌കന്റെ ആത്മഹത്യാശ്രമം ; ആശുപത്രിയിലേക്ക് മാറ്റി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : സുപ്രിംകോടതിയില്‍ നാടകീയ രംഗങ്ങള്‍. കോടതി വളപ്പിനുള്ളില്‍ മധ്യവയസ്‌കന്‍ ആത്മഹത്യാശ്രമം നടത്തി. കൈയിലെ ഞരമ്പ് മുറിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അനുകൂല ഉത്തരവ് കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 

കൈ മുറിഞ്ഞ് ചോര ഒലിക്കുന്ന നിലയിലായിരുന്നു. ഇയാളുടെ വസ്ത്രങ്ങളിലെല്ലാം രക്തം പടര്‍ന്നിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ സുരക്ഷ ഉദ്യോഗസ്ഥര്‍ ഇയാളെ കീഴ്‌പ്പെടുത്തി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കോടതിയില്‍ നിന്നും അനുകൂല വിധി ലഭിക്കാത്തതിനാല്‍ ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് ഇയാള്‍ വിളിച്ചു പറയുണ്ടായിരുന്നു. കേസില്‍ തിരിച്ചടി ഉണ്ടായതാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇയാളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിവായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ