ദേശീയം

മോദിയേയും അമിത് ഷായേയും പുറത്താക്കേണ്ടത് അത്യാവശ്യമാണ്; വിമര്‍ശനവുമായി രാജ് താക്കറെ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: രാജ്യത്തെ എന്‍ഡിഎ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന മേധാവി രാജ് താക്കറെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായേയും രാജ്യത്ത് നിന്നും പുറത്താക്കേണ്ടത് അത്യാവശ്യമാണെന്ന് രാജ് താക്കറെ പറഞ്ഞു. 

മുന്‍ പ്രധാനമന്ത്രിമാരായ നെഹ്‌റുവിനേയും ഇന്ദിരാ ഗാന്ധിയേയും വിമര്‍ശിക്കുകയാണ് മോദി ചെയ്യുന്നത്. എന്നിട്ട് അവരെ അനുകരിക്കുകയും
ചെയ്യും. കഴിഞ്ഞ അഞ്ച് വര്‍ഷമായി എല്ലാ കാര്യത്തിലും നിങ്ങള്‍ രാജ്യത്തോട് കള്ളം പറയുകയായിരുന്നു. പ്രധാന്‍ സേവക് എന്നാണ് മോദി സ്വയം വിളിക്കുന്നത്. നെഹ്‌റുവാണ് യഥാര്‍ഥത്തില്‍ ഈ വാക്ക് ഉപയോഗിച്ചത്. ജനങ്ങള്‍ തന്നെ പ്രധാന മന്ത്രിയായി ഓര്‍ക്കേണ്ട, പ്രഥമ സേവകനായി ഓര്‍ത്താല്‍ മതി എന്ന അര്‍ഥത്തിലാണ് നെഹ്‌റു അങ്ങിനെ പറഞ്ഞത്. 

എന്നാല്‍ മോദി ആ വാക്ക് പ്രധാന്‍ സേവക് എന്നാക്കി മാറ്റുകയാണെന്നും രാജ് താക്കറെ പറഞ്ഞു. കൊല്ലപ്പെട്ട ജവാന്മാരുടെ പേരില്‍ വോട്ടുചോദിച്ച മോദി സ്വയം ലജ്ജിക്കേണ്ടതുണ്ടെന്നും താക്കറെ പറഞ്ഞു. റഷ്യയിലെ ഭരണം പോലെയാണ് അവര്‍ ഇന്ത്യ ഭരിക്കുന്നത്. എട്ട് പത്ത് ആളുകളിലാണ് അവിടെ ഭരണമിരിക്കുന്നത്. ജനങ്ങളെ അടിമകളാക്കി വയ്ക്കുവാനാണ് മോദിയും അമത് ഷായും ശ്രമിക്കുന്നത്. നിങ്ങള്‍ക്ക് അടിമകളായിരിക്കുവാനാണോ ആഗ്രഹം എന്നും രാജ് താക്കറെ ചോദിക്കുന്നു. നന്ദഡില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു രാജ് താക്കറേയുടെ വാക്കുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു