ദേശീയം

സ്‌ട്രോങ് റൂമില്‍ കയറി ഫോട്ടോയ്ക്ക് പോസ് ചെയ്ത് പോളിങ് ഏജന്റ് ; ചിത്രം ഫേസ്ബുക്കില്‍, പിന്നാലെ അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഒന്നാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമില്‍ നിന്ന് ഫോട്ടോയെടുത്തതിന് പോളിങ് ഏജന്റ് അറസ്റ്റില്‍.  എന്‍ വെങ്കിടേശനാണ് അറസ്റ്റിലായത്. മല്‍കാജ്ഗിരി ലോക്‌സഭാ മണ്ഡലത്തിലെ ടിആര്‍എസ് സ്ഥാനാര്‍ത്ഥി മാരി രാജശേഖര്‍ റെഡ്ഡിയുടെ പോളിങ് ഏജന്റായിരുന്നു വെങ്കിടേശന്‍. 

ബോഗാറാമിലെ ഹോളിമേരി കോളെജില്‍ നിന്നുള്ള ചിത്രമാണ് വെങ്കിടേശന്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. വോട്ടിങ് മെഷീനുകളും വിവിപാറ്റുകളും റൂമിനുള്ളില്‍ ഇരിക്കുന്നത് ചിത്രത്തില്‍ ദൃശ്യമാണ്. 

 പോളിങ്ബൂത്തിലും സ്‌ട്രോങ്‌റൂമിലും അനുവാദമില്ലാതെ പ്രവേശിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും പൊലീസുകാര്‍ക്കും മാത്രമേ സ്‌ട്രോങ് റൂമില്‍ പ്രവേശിക്കാനും ചിത്രം പകര്‍ത്താനുമുള്ള അധികാരമുള്ളൂ. ഇത് ലംഘിച്ചതിനെ തുടര്‍ന്നാണ് വെങ്കിടേശനെ അറസ്റ്റ് ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍