ദേശീയം

ജയപ്രദയ്‌ക്കെതിരെ 'കാക്കി നിക്കര്‍ ' പ്രയോഗം ; അസംഖാനെതിരെ കേസെടുത്തു

സമകാലിക മലയാളം ഡെസ്ക്

റാംപൂര്‍: ബിജെപി സ്ഥാനാര്‍ത്ഥി ജയപ്രദയ്‌ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ സംഭവത്തില്‍ സമാജ് വാദി പാര്‍ട്ടി നേതാവും സ്ഥാനാര്‍ത്ഥിയുമായ  അസംഖാനെതിരെ കേസെടുത്തു. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് എതിര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ അസംഖാന്‍ വിവാദ പരാമര്‍ശം നടത്തിയത്. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് തടയുന്ന വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

'രാഷ്ട്രീയത്തില്‍ ഇത്രയും താഴാമോ? ഞാനാണ് അവരുടെ കൈ പിടിച്ച് റാംപൂരിലേക്ക് കൊണ്ടുവന്നത്. രാംപൂരിലെ ഓരോ തെരുവും അവര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തു. ഒരാളും അവരെ തൊടാന്‍ പോലും ഞാന്‍ അനുവദിച്ചില്ല. ആരും അനാവശ്യം പറഞ്ഞതുമില്ല. 10 വര്‍ഷം അവര്‍ നിങ്ങളുടെ ജനപ്രതിനിധിയായി. പക്ഷേ നിങ്ങളും ഞാനും തമ്മില്‍ ഒരു വ്യത്യാസമുണ്ട്. 17 വര്‍ഷം കൊണ്ടാണ് നിങ്ങള്‍ അവരെ തിരിച്ചറിഞ്ഞതെങ്കില്‍ വെറും 17 ദിവസം കൊണ്ട് അവരുടെ അടിവസ്ത്രത്തിന്റെ നിറം കാക്കിയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു' എന്നായിരുന്നു അസംഖാന്റെ വാക്കുകള്‍. 

ആരോപണം നിഷേധിച്ച അസംഖാന്‍, താന്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ലെന്നും മറിച്ച് തെളിഞ്ഞാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ പിന്‍മാറാമെന്നും പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും അസംഖാന്‍ പറഞ്ഞു. ഒന്‍പത് തവണ എംഎല്‍എയായും മന്ത്രിയായുമെല്ലാം തിളങ്ങിയ രാഷ്ട്രീയക്കാരന്‍  ആണ് താനെന്നും അസംഖാന്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു