ദേശീയം

വിദ്വേഷപ്രസംഗം; യോഗിക്കും മായാവതിക്കും തെരഞ്ഞടുപ്പ് കമ്മീഷന്റെ വിലക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിഎസ്പി അധ്യക്ഷ മായാവതിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. യോഗി ആദിത്യനാഥ് പ്രചാരണത്തില്‍ നിന്ന് 72 മണിക്കൂര്‍ വിട്ടുനില്‍ക്കണം. മായാവതി പ്രചാരണത്തില്‍ നിന്ന് 48 മണിക്കൂര്‍ വിട്ടുനില്‍ക്കണം. വിദ്വേഷപ്രസംഗം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 

ജാതിയും മതവും പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന് ആരോപണമുളള ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബി.എസ്.പി അധ്യക്ഷ മായാവതിക്കുമെതിരെ എന്ത് നടപടിയെടുത്തുവെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചിരുന്നു. പരിമിതമായ അധികാരമേയുളളുവെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്. 

പെരുമാറ്റച്ചട്ടലംഘനം കണ്ടെത്തിയാല്‍ നോട്ടിസ് നല്‍കാം. മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാം. കേസ് എടുക്കാന്‍ പരാതി നല്‍കാം എന്നതിനപ്പുറത്ത് വ്യക്തികളെ അയോഗ്യരാക്കാന്‍ അധികാരമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. കമ്മിഷന്റെ അധികാരങ്ങളെ കുറിച്ച് വിശദമായി പരിശോധിക്കാന്‍ തീരുമാനിച്ച കോടതി, എന്തെല്ലാം അധികാരങ്ങളുണ്ടെന്ന് വിശദമായി ബോധ്യപ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കി. മാതൃക പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്ക് എതിരെ ഉപദേശക സ്വഭാവത്തില്‍ ഉള്ള നോട്ടീസ് അയക്കാന്‍ മാത്രം ആണ് അധികാരം. തുടര്‍ച്ച ആയി പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്ക് എതിരെ മാത്രം ആണ് പരാതി ഫയല്‍ ചെയ്യാന്‍ കഴിയുക എന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് കോടതിയെ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?