ദേശീയം

ഡാം പണിതാല്‍ ഭരണകക്ഷിയുടെ നേട്ടമായി പറയാറില്ലേ, ബാലാക്കോട്ട് എടുത്തുകാട്ടിയാല്‍ എന്തെന്ന് മോദി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഭീകരതയെ 'കയറ്റി അയക്കുന്ന' പാകിസ്ഥാന് ഉചിതമായ മറുപടി നല്‍കിയതിന്റെ 'ക്രെഡിറ്റ്' എന്‍ഡിഎ സര്‍ക്കാര്‍ അവകാശപ്പെടുന്നതില്‍ തെറ്റൊന്നുമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ സൈന്യത്തെ രാഷ്ടീയ നേട്ടത്തിനു വേണ്ടി ഉപയോഗിക്കുകയാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം സര്‍ക്കാര്‍ അനങ്ങാതിരുന്നാല്‍ വിമര്‍ശകര്‍ എന്തു പറയുമായിരുന്നുവെന്ന് മോദി ചോദിച്ചു. വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ തിരിച്ചുവരാതിരുന്നാല്‍ പ്രതിപക്ഷം മിണ്ടാതിരിക്കുമായിരുന്നോ? ഭീകരതയ്‌ക്കെതിരായ നടപടികള്‍ സൈന്യം പ്രകടിപ്പിച്ച ധീരതയില്‍ രാജ്യം അഭിമാനിക്കരുത് എന്നാണോ? നമ്മള്‍ അവരുടെ വീടിനുള്ളില്‍ കടന്നുകയറിയാണ് കണക്കു തീര്‍ത്തത്. സൈന്യത്തിന്റെ നേട്ടത്തില്‍ കോണ്‍ഗ്രസും ക്രെഡിറ്റ് എടുത്തോട്ടെ, ആരാണ് അവരെ തടയുന്നത്- ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തില്‍ മോദി ചോദിച്ചു.

ഒരു അണക്കെട്ടു പണിതാല്‍ ഭരണകക്ഷി അതു നേട്ടമായി എടുത്തുകാട്ടില്ലേ? അതുപോലെ തന്നെ, ഭീകരതയെ കയറ്റി അയയ്ക്കുന്നതിന് പാകിസ്ഥാന് ഉചിതമായ മറുപടി നല്‍കിയിട്ടുണ്ടെങ്കില്‍ ഭരണകക്ഷി അതും നേട്ടമായി എടുത്തുകാട്ടും. ഇക്കാര്യത്തില്‍ ഇരട്ട നിലപാട് എന്തിനെന്ന് പ്രധാനമന്ത്രി ചോദിച്ചു.

മുംബൈ ഭീകരാക്രമണത്തിന്റെ സമയത്ത് ആരെങ്കിലും സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നെങ്കില്‍ നിഷ്പക്ഷര്‍ എന്താണ് പറയുക? യുദ്ധകാലമാണ്, രാജ്യം ഒന്നായി നില്‍ക്കണം. ഇപ്പോള്‍ ഇന്ത്യ വിജയിച്ചുനില്‍ക്കുന്നതുകൊണ്ടാണോ നിലപാടു മാറുന്നതെന്ന് മോദി വിമര്‍ശിച്ചു.

ഭീകരതയ്‌ക്കെതിരെ സര്‍ക്കാര്‍ നിലപാടെടുക്കുന്നു എന്ന തോന്നല്‍ ഇപ്പോള്‍ ജനങ്ങള്‍ക്കുണ്ട്. അവര്‍ ഒരു സുരക്ഷിതത്വം അനുഭവിക്കുന്നുണ്ട്. ദിനംപ്രതി മൂന്നു തെരഞ്ഞെടുപ്പു റാലികളില്‍ പങ്കെടുക്കുന്ന തനിക്കു ജനങ്ങളുടെ വികാരം മനസിലാക്കാനാവുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

രാജ്യം മുഴുവന്‍ കേന്ദ്ര ഭരണത്തിന് അനുകൂലമായ തരംഗം വീശുകയാണ്. അടുത്തിടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തിസ്ഗഢ് എന്നിവിടങ്ങളിലും ബിജെപി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രധാനമന്ത്രി വിശ്വാസം പ്രകടിപ്പിച്ചു. തന്റെ സര്‍ക്കാര്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു, അതുകൊണ്ടാണ് താന്‍ ഭരണത്തില്‍ തുടരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. പ്രതിപക്ഷത്തിന് മോദി വിരുദ്ധതയല്ലാതെ ഒന്നും പറയാനില്ലെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത