ദേശീയം

അബദ്ധത്തില്‍ ബിജെപിക്ക് വോട്ട് ചെയ്തു; ദളിത് യുവാവ് വിരല്‍ മുറിച്ചു

സമകാലിക മലയാളം ഡെസ്ക്

ബുലന്ദേശ്വര്‍:അബദ്ധത്തില്‍ ബിജെപിക്ക് വോട്ട് ചെയ്ത് പോയെന്ന കാരണത്താല്‍ വിരല്‍ മുറിച്ച് ദളിത് യുവാവ്. ഉത്തര്‍പ്രദേശിലെ ബുലന്ദേശ്വറിലാണ് സംഭവം. ബിഎസ്പി അനുയായിയായ യുവാവ് ആണ് അബദ്ധത്തില്‍ ബിജെപിക്ക് വോട്ട് ചെയ്ത് പോയതില്‍ മനംനൊന്ത്‌ വിരല്‍ മുറിച്ചത്. 

ബിഎസ്പിക്ക് വോട്ട് ചെയ്യാന്‍ ലക്ഷ്യം വെച്ച പവന്‍ കുമാര്‍ എന്ന യുവാവ് അബദ്ധത്തില്‍ ബിജെപി ചിഹ്നത്തില്‍ കുത്തി. ബുലന്ദേശ്വറിലെ ബിഎസ്പി-എസ്പി ആര്‍എല്‍ഡി സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായ യോഗേഷ് വര്‍മയ്ക്ക് വോട്ടു ചെയ്യാനായിരുന്നു യുവാവിന് താത്പര്യം. രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ 62 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ