ദേശീയം

പ്രധാനമന്ത്രിയുടെ ഹെലികോപ്ടര്‍ തടഞ്ഞുവെച്ച് പരിശോധിച്ചു; തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച ഒഡിഷയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ പരിശോധന വിവാദമായതിന് പിന്നാലെയാണ് ഇലക്ഷന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥന് എതിരേ നടപടി എടുത്തത്.

ഒഡിഷയിലെ സമ്പല്‍പൂരില്‍ റാലിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മോദി. അദ്ദേഹം സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് പരിശോധനക്ക് വിധേയമാക്കിയത്. പതിനഞ്ച് മിനിറ്റോളം പരിശോധനയുടെ പേരില്‍  ഹെലികോപ്റ്റര്‍ തടഞ്ഞു വെച്ചു. കര്‍ണാടക കേഡറിലെ ഐഎഎസ് ഉ്‌ദ്യോഗസ്ഥനായ മൊഹമ്മദ് മുഹ്‌സിന് എതിരെയാണ് നടപടി. 

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം ഇല്ലാതെ എസ്പിജി സുരക്ഷാ ഉദ്യോഗസ്ഥരെ ഒഴിവാക്കിയാണ് പരിശോധന നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ജില്ലാ കളക്ടറുടെയും ഡിഐജിയുടെയും റിപ്പോര്‍ട്ട് പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ ധര്‍മേന്ദ്ര ശര്‍മയെ ചുമതലപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് 61 വര്‍ഷം തടവും പിഴയും

വൈദ്യുതി തകരാര്‍; കൊച്ചിയില്‍ ട്രെയിന്‍ ഗതാഗതം അവതാളത്തില്‍;മണിക്കൂറുകളായി പിടിച്ചിട്ടിരിക്കുന്നു