ദേശീയം

മോദിയെ വച്ചുളള കോമഡി, ബയോപികിനുളള അര്‍ഹതയില്ല; കടന്നാക്രമിച്ച് ഊര്‍മിള 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കി ബയോപിക് ചെയ്യാന്‍ മാത്രമുളള മഹത്വമുണ്ടോയെന്ന ചോദ്യം ഉന്നയിച്ച്  കോണ്‍ഗ്രസ് നേതാവ് ഊര്‍മിള. ഭരണ തലവന്‍ എന്ന നിലയില്‍ അദ്ദേഹം നാടിന് വേണ്ടി എന്തെങ്കിലും സംഭാവന ചെയ്യുന്നതില്‍ പരാജയപ്പെട്ടുവെന്നും ഊര്‍മിള വിമര്‍ശിച്ചു. മുംബൈ നോര്‍ത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് ഊര്‍മിള.

മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ചെയ്ത ബയോപിക് ഒന്നുമല്ല, അത് ഒരു തമാശ മാത്രമാണെന്ന് ഊര്‍മിള പറഞ്ഞു.56 ഇഞ്ചിന്റെ നെഞ്ചളവ് എന്ന് സ്വയം അവകാശപ്പെടുന്ന മോദി നാടിന് വേണ്ടി എന്തെങ്കിലും ചെയ്യുന്നതില്‍ പരാജയപ്പെട്ടുവെന്നും ഊര്‍മിള പറഞ്ഞു. ജനാധിപത്യവും രാജ്യത്തിന്റെ വൈവിധ്യവും തകര്‍ക്കപ്പെട്ടിരിക്കുന്നു. ദാരിദ്ര്യം നിലനില്‍ക്കുന്നു. ഈ പശ്ചാത്തലത്തില്‍ മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ചെയ്ത സിനിമ ഒരു തമാശ മാത്രമാണെന്നും ഊര്‍മിള പറഞ്ഞു. പകരം മോദിയെയും അദ്ദേഹത്തിന് പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങളെയും പ്രമേയമാക്കി ഒരു കോമഡി ചിത്രം ചെയ്തിരിക്കുന്നുവെന്നും ഊര്‍മിള പരിഹസിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''